വടക്കാഞ്ചേരി സുഹൃത് സംഘം മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്‍റ്: യുഎഫ്, എഫ്സി ദുബായ് ജേതാക്കൾ
അജ്‌മാൻ: വടക്കാഞ്ചേരി സുഹൃത് സംഘം യുവജന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ, മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു . അജ്‌മാൻ മലയീബ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ അജ്‌മാൻ രാജകുടുംബാംഗം ഷെയ്ഖ് ഖാലിദ് സൗദ് ബിൻ അബ്ദുല്ല ബിൻ റാഷിദ് അൽ നുഐമി ഉദ്‌ഘാടനം ചെയ്തു. മുൻ കേരള പരിശീലകനും ഈസ്റ്റ് ബംഗാൾ കോച്ചുമായ ബിനോ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് താഴത്തേക്കളം പ്രസംഗിച്ചു. മികച്ച 10 മാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബുകൾ മത്സരിച്ച ടൂർണമെന്‍റിൽ യുഎഫ്, എഫ്സി ദുബായ് ജേതാക്കളായി. എസ്ജെബി പൂത്തുറൈ റണ്ണേഴ്‌സ് അപ്പും, മറൈൻ കോസ്റ്റ സെക്കന്‍റ് റണ്ണേഴ്സ് അപ്പുമായി.
വിജയികൾക്കുള്ള ട്രോഫി വിതരണം ബിനോ ജോർജ്ജ് സുഹൃത് സംഘം ഭാരവാഹികൾ എന്നിവർ ചേർന്ന് സമ്മാനിച്ചു.
സുഹൃത് സംഘം പ്രസിഡന്‍റ് അനൂപ് മേനോൻ,സെക്രട്ടറി മനോജ് പള്ളത്ത്, ട്രഷറർ സജിത്ത് വലിയവീട്ടിൽ, ഫുട്ബോൾ ടൂർണമെന്‍റ് കൺവീനർ മാരായ അജിത് വരവൂർ, സുമേഷ് പിലാക്കാട്, യൂത്ത് വിങ് കോർഡിനേറ്റർ പ്രദീപ് ബാലൻ, ഗ്ലോബൽ ചെയർമാൻ സന്തോഷ് പിലാക്കാട്, രക്ഷാധികാരി വി.എൻ. ബാബു എന്നിവർ നേതൃത്വം നൽകി.