വടക്കാഞ്ചേരി സുഹൃത് സംഘം വനിതാ വിഭാഗം 'സമ്മർഫെസ്റ്റ് 2025' നടത്തി
ഷാർജ: വടക്കാഞ്ചേരി സുഹൃത് സംഘം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ "ഡബ്ല്യു എസ് എസ് സമ്മർഫെസ്റ്റ് 2025" നടത്തി. ഷാർജ ലുലു സെൻട്രൽ മാളിൽ സംഘടിപ്പിച്ച പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് താഴത്തേക്കളം ഉദ്‌ഘാടനം ചെയ്തു. സുഹൃത് സംഘം പ്രസിഡന്‍റ് അനൂപ് മേനോൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ചന്ദ്രപ്രകാശ് ഇടമന, വി എൻ ബാബു,ഗ്ലോബൽ ചെയർമാൻ സന്തോഷ് പിലാക്കാട് എന്നിവർ പ്രസംഗിച്ചു.
കൺവീനർമാരായ ശില്പ പ്രവീൺ. ദിവ്യ അർജുൻ, ജോയിന്‍റ് സെക്രട്ടറി ശരണ്യ ജയേഷ്. ജോയിന്‍റ് ട്രഷറർ സുരേഖ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
250 ഓളം സുഹൃത് സംഘ കുടുംബങ്ങൾ പങ്കെടുത്തു. അംഗങ്ങൾക്ക് വേണ്ടിയുള്ള പാചക മത്സരം, നൃത്ത സംഗീത പരിപാടി, ഫൈസൽ വരവൂരിന്‍റെ മെന്‍റലിസം ഷോ, മുഹമ്മദ് അലിയുടെ ആസ്ട്രോ ഫോട്ടോഗ്രാഫി ഷോ എന്നിവയും അരങ്ങേറി. പ്രോഗ്രാമിനെ വിത്യസ്ഥമാക്കി. സെക്രട്ടറി മനോജ് പള്ളത്ത് സ്വാഗതവും ട്രഷറർ സജിത്ത് വലിയവീട്ടിൽ നന്ദിയും പറഞ്ഞു.