അബുദാബി 
Pravasi

രജിലാലിന്‍റെ വിയോഗത്തിൽ അബുദാബിയിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചിച്ചു

അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിലാണ് കണ്ണൂർ ഒഴപ്രം സ്വദേശി റജിലാൽ കോക്കാടൻ മരിച്ചത്

അബുദാബി: കേരള സോഷ്യൽ സെന്‍റർ അംഗവും മുൻ ഓഡിറ്ററുമായ രജിലാലിന്‍റെ വിയോഗത്തിൽ അബുദാബിയിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചിച്ചു. കെ എസ് സി പ്രസിഡന്‍റ് എ.കെ. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു

കെ എസ് സി ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി എ.എൽ. സിയാദ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.വി. ബഷീർ (ശക്തി തിയറ്റേഴ്‌സ് പ്രസിഡന്‍റ്), റോയ് വർഗീസ് (യുവകലാസാഹിതി പ്രസിഡന്‍റ്), ഗഫൂർ എടപ്പാൾ (ഫ്രണ്ട്സ് എ ഡി എം എസ് പ്രസിഡന്‍റ്) , നാസർ വി ളഭാഗം (ഐ എസ് സി സാഹിത്യ വിഭാഗം സെക്രട്ടറി) .അഡ്വ. അൻസാരി (കെ എസ് സി ഫിനാൻസ് കമ്മിറ്റി കൺവീനർ) എന്നിവർ അനുശോചനം രേഖപ്പെടുത്തി.

അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിലാണ് കണ്ണൂർ ഒഴപ്രം സ്വദേശി റജിലാൽ കോക്കാടൻ (50) മരിച്ചത്. അൽ മൻസൂരീ എൻജിനീയറിങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി ജോലി ചെയ്തിരുന്ന റജിലാൽ ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ