.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഗതാഗത നിയമം ലംഘിച്ചു; സ്കൂട്ടറുകളും, ഇ ബൈക്കുകളും, സൈക്കിളുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ് 
Pravasi

ഗതാഗത നിയമം ലംഘിച്ചു; സ്കൂട്ടറുകളും, ഇ ബൈക്കുകളും, സൈക്കിളുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്

നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്

Aswin AM

ദുബായ്: ഗതാഗത നിയമം ലംഘിച്ച 3779 ഇ സ്കൂട്ടറുകൾ, ഇ ബൈക്കുകൾ, സൈക്കിളുകൾ എന്നിവ ദുബായ് പൊലീസ് പിടിച്ചെടുത്തു. നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തതെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ്ങ് ഡയറക്ടർ ഒമർ മൂസ അസ്ഹർ വ്യക്തമാക്കി.

ഈ വർഷം ഇതുവരെ നടന്ന പരിശോധനയിലാണ് 2826 സൈക്കിളുകളും, 771 ഇ ബൈക്കുകളും, 722 ഇ സ്കൂട്ടറുകളും പിടിച്ചെടുത്തത്. ഇ സ്കൂട്ടറിൽ യാത്രക്കാരെ കയറ്റുന്നതും, ബാലൻസ് തെറ്റും വിധം സാധനങ്ങൾ കയറ്റുന്നതും, രൂപമാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണെന്ന് അദേഹം അറിയിച്ചു.

ഇത്തരം വാഹനങ്ങൾ അനുവദിക്കപ്പെട്ട ഇടങ്ങളിൽ കൂടി മാത്രമേ ഓടിക്കാൻ പാടുള്ളുവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ദുബായ് പൊലീസ് ആപ്പിലെ പൊലീസ് ഐ'സംവിധാനം വഴി അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 901 നമ്പറിൽ വിളിച്ചും ഇക്കാര്യം റിപ്പോർട്ട് ചെയ്യാവുന്നതാണ്.

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവച്ചുവെന്ന യുഡിഎഫ് പരാതി തള്ളി

പീഡന കേസിൽ പ്രതിയായ ആർസിബി താരം ഇത്തവണ ഐപിഎല്ലിൽ കളിക്കില്ല

പെരമ്പൂരിൽ വിജയ് പരാജയപ്പെടും, ഡിഎംകെ അധികാരത്തിലെത്തും; സർവേ ഫലം ഇങ്ങനെ

'തെരഞ്ഞെടുപ്പ് കാലത്തും ധാർഷ്ഠ‍്യത്തിന് കുറവില്ല'; മുഖ‍്യമന്ത്രിയുടെ പരാമർശത്തിനെതിരേ വിമർശനം ശക്തം

ടെക്സസിലെ റിഫൈനറിയിൽ വൻ സ്ഫോടനം; ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം