സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും: ദുബായ് ജിഡിആർഎഫ്എ-യും നബ്ദ് അൽ എമിറാത്തുമായി ധാരണ

 
Pravasi

സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും: ദുബായ് ജിഡിആർഎഫ്എ-യും നബ്ദ് അൽ എമിറാത്തുമായി ധാരണ

പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്ന് ഡോ. ഖാലിദ് നവാബ് അൽ ബ്ലൂഷി പറഞ്ഞു.

Megha Ramesh Chandran

ദുബായ്: സന്നദ്ധപ്രവർത്തനങ്ങളുടെ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ദുബായിലെ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് 'നബ്ദ് അൽ എമിറാത്ത്' വോളണ്ടിയർ ടീമുമായി ധാരണാപത്രം ഒപ്പിട്ടു. ജിഡിആർഎഫ്എ - ദുബായ് ഹ്യൂമൻ ആൻഡ് ഫിനാൻഷ്യൽ റിസോഴ്‌സസ് സെക്ടർ അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് ഗാനം സായിദ് അൽ അവായീമും, 'നബ്ദ് അൽ എമിറാത്ത്' ടീം ചെയർമാൻ ഡോ. ഖാലിദ് നവാബ് അൽ ബ്ലൂഷിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ദേശിയ സംരംഭങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനും മാനുഷിക സന്ദേശം ഉയർത്തിക്കാട്ടുന്നതിനും ഇരു വിഭാഗങ്ങളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും ധാരണയായി.

ജിഡിആർഎഫ്എ - ദുബായുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത ഈ പങ്കാളിത്തം പ്രതിഫലിക്കുന്നുവെന്ന് മേജർ ജനറൽ അവദ് അൽ അവായീം പറഞ്ഞു. ഈ പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്ന് ഡോ. ഖാലിദ് നവാബ് അൽ ബ്ലൂഷി പറഞ്ഞു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ