റമദാൻ മാസത്തിൽ ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം: ഷാർജ മുൻസിപ്പാലിറ്റിയിൽ പെ​ർ​മി​റ്റു​ക​ൾക്ക് അപേക്ഷിക്കാം

 
Pravasi

റമദാൻ മാസത്തിൽ ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം: ഷാർജ മുൻസിപ്പാലിറ്റിയിൽ പെ​ർ​മി​റ്റു​ക​ൾക്ക് അപേക്ഷിക്കാം

ഔ​ട്ട്​​ല​റ്റു​ക​ളി​ലും റ​സ്റ്റാ​റ​ന്‍റു​ക​ളി​ലും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റ്​ ഫീ​സ്​ 3,000 ദി​ർ​ഹ​മാ​ണ്

Manju Soman

ഷാർജ: ഷാർജയിൽ റ​മ​ദാ​ൻ മാസത്തിലെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ൾ​ക്ക്​ മു​ന്നി​ൽ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ത​യാ​റാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ത്യേ​ക പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങി. ഷോ​പ്പി​ങ്​ മാ​ളു​ക​ൾ​ക്കു​ള്ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും പെ​ർ​മി​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഔ​ട്ട്​​ല​റ്റു​ക​ളി​ലും റ​സ്റ്റാ​റ​ന്‍റു​ക​ളി​ലും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റ്​ ഫീ​സ്​ 3,000 ദി​ർ​ഹ​മാ​ണ്. എ​ന്നാ​ൽ, റ​മ​ദാ​നി​ന്‍റെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ റ​സ്റ്റാ​റ​ന്‍റി​ന​ക​ത്തേ​ക്ക്​ ഉ​പ​യോ​ക്താ​ക്ക​ളെ സ്വീ​ക​രി​ക്കാ​നോ ഭ​ക്ഷ​ണം ന​ൽ​കാ​നോ പാ​ടി​ല്ല.

അ​ടു​ക്ക​ള​ക​ളി​ൽ മാ​ത്ര​​മേ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ അ​നു​വ​ദി​ക്കൂ. ഇ​ഫ്താ​ർ സ​മ​യ​ത്തി​നു​ മു​മ്പ്​ ഹോ​ട്ട​ലു​ക​ൾ, ക​ഫ്​​റ്റീ​രി​യ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ​ക്ക്​ ​ മു​ന്നി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റി​നും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 5,000 ദി​ർ​ഹ​മാ​ണ്​ പെ​ർ​മി​റ്റ്​ ഫീ​സ്. ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്​ തു​രു​മ്പെ​ടു​ക്കാ​ത്ത ലോ​ഹ പാ​ത്ര​ങ്ങ​ളാ​യി​രി​ക്ക​ണം.

അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ക​മേ​ഴ്​​സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്​ പെ​ർ​മി​റ്റ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്​ ത​ട​യാ​ൻ റ​മ​ദാ​നി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തും.

അമെരിക്കയ്ക്ക് കനത്ത പ്രഹരം; പശ്ചിമേഷ്യയിലെ മിസൈൽ‌ പ്രതിരോധ റഡാർ സംവിധാനം ഇറാൻ തകർത്തു

പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി

കുടുംബശ്രീ വായ്പയെടുത്ത് സിവിൽ സർവീസ് പഠനം; 57ാം റാങ്കോടെ സ്വപ്നം യാഥാർഥ്യമാക്കി ശ്രീജ

പുതുയുഗയാത്രയുടെ സമാപനം; രാഹുൽ ഗാന്ധിയെത്തും

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്