ശ​ക്ത​മാ​യ പാ​സ്‌​പോ​ർ​ട്ട് എന്ന ബഹുമതി നേടി യുഎഇ പാ​സ്‌​പോ​ർ​ട്ട്

 
Pravasi

ലോ​ക​ത്തി​ലെ അ​ഞ്ചാ​മ​ത്തെ ശ​ക്ത​മാ​യ പാ​സ്‌​പോ​ർ​ട്ട് എന്ന ബഹുമതി നേടി യുഎഇ പാ​സ്‌​പോ​ർ​ട്ട്

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ അ​ഞ്ചു സ്ഥാ​ന​ങ്ങ​ളു​ടെ മു​ന്നേ​റ്റ​മാ​ണ് യുഎഇ ഇ​ത്ത​വ​ണ നേ​ടി​യ​ത്

Jisha P.O.

ദുബായ്: ഹെ​ൻ​ലി ആ​ൻ​ഡ്​ പാ​ർ​ട്ണേ​ഴ്‌​സ് പു​റ​ത്തി​റ​ക്കി​യ 2026ലെ ​ഏ​റ്റ​വും പു​തി​യ ഹെ​ൻ​ലി പാ​സ്‌​പോ​ർ​ട്ട് സൂ​ചി​ക പ്ര​കാ​രം, യുഎഇ പാ​സ്‌​പോ​ർ​ട്ട് ലോ​ക​ത്തി​ലെ അ​ഞ്ചാ​മ​ത്തെ ശ​ക്ത​മാ​യ പാ​സ്‌​പോ​ർ​ട്ട് എന്ന ബഹുമതി സ്വന്തമാക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ അ​ഞ്ചു സ്ഥാ​ന​ങ്ങ​ളു​ടെ മു​ന്നേ​റ്റ​മാ​ണ് യുഎഇ ഇ​ത്ത​വ​ണ നേ​ടി​യ​ത്.

സൂ​ചി​ക​യി​ൽ ന്യൂ​സി​ല​ൻ​ഡ്, ആ​സ്‌​ട്രേ​ലി​യ, യു​നൈ​റ്റ​ഡ് കി​ങ്​​ഡം, കാ​ന​ഡ, ഐ​സ്‌​ല​ൻ​ഡ്, അ​മേ​രി​ക്ക എ​ന്നി​വ​യേ​ക്കാ​ൾ ശ​ക്ത​മാ​യ പാ​സ്‌​പോ​ർ​ട്ടാ​ണ് യു​എഇ​യു​ടേ​ത്.

ഹം​ഗ​റി, പോ​ർ​ചു​ഗ​ൽ, സ്​​ലോ​വാ​ക്യ, സ് ​ലൊ​വീ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ്​ യുഎഇ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. യുഎഇ പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് 184 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ​യോ വി​സ-​ഓ​ൺ-​അ​റൈ​വ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ​യോ പ്ര​വേ​ശി​ക്കാ​നാ​വും. 192 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​സ​ര​ഹി​ത പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന സിം​ഗ​പ്പൂ​ർ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യും ര​ണ്ടാം സ്ഥാ​ന​വും ഡെ​ൻ​മാ​ർ​ക്ക്, ല​ക്സം​ബ​ർ​ഗ്, സ്പെ​യി​ൻ, സ്വീ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ഹെ​ൻ​ലി പാ​സ്‌​പോ​ർ​ട്ട് സൂ​ചി​ക​യി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്തി​യ രാ​ജ്യ​മാ​ണ്​ യുഎഇ.

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ

ബംഗ്ലാദേശ് താരത്തെ 'ഇന്ത‍്യൻ ഏജന്‍റ് 'എന്ന് വിളിച്ചു; ബോർഡ് അംഗത്തെ പുറത്താക്കി ബിസിബി

ഗൾഫ് മേഖലയിൽ വിമാന ടിക്കറ്റ് നിരക്കുകൾ പകുതിയായി | Video

"ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റു നിന്നു''; ജഡ്ജിയെ അധിക്ഷേപിച്ചവർക്കെതിരേ കേസെടുക്കാൻ നിർദേശം

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി