വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഓണാഘോഷം സെപ്റ്റംബർ 21 ന്

 
Pravasi

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഓണാഘോഷം സെപ്റ്റംബർ 21 ന്

ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിലാണ് ഓണാഘോഷം നടത്തുകയെന്ന് ചെയർമാൻ വി.എസ്. ബിജുകുമാർ അറിയിച്ചു.

ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസിന്‍റെ ഓണാഘോഷം "ആർപ്പോ 2025" എന്ന പേരിൽ സെപ്റ്റംബർ 21 ന് നടത്തും. പുതിയ ഭരണ സമിതി ചുമതലയേറ്റതിനു ശേഷം നടന്ന പൊതു യോഗത്തിലാണ് തീരുമാനമുണ്ടായത്. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിലാണ് ഓണാഘോഷം നടത്തുകയെന്ന് ചെയർമാൻ വി.എസ്. ബിജുകുമാർ അറിയിച്ചു.

യോഗത്തിൽ പ്രസിഡന്‍റ് ലാൽ ഭാസ്കർ അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്‍റെ ജനറൽ കൺവീനറായി ഷിബുമുഹമ്മദിനെ തെരഞ്ഞെടുത്തു. ദുബായ് പ്രൊവിൻസിൽ നിന്നും ഗ്ലോബൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ മറ്റ് ഭാരവാഹികളായ ചാൾസ് പോൾ, സി.യു. മത്തായി, ഷാഹുൽ ഹമീദ്, എസ്തർ ഐസക്, വി.എസ്. ബിജുകുമാർ, മിഡിലീസ്റ്റ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ജൂഡിൻ ഫെർണാണ്ടസ്, തോമസ് ജോസഫ്, റാണി സുധീർ, ലക്ഷ്മി ലാൽ, സക്കറിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ആഗോള ദ്വൈ വാർഷിക കോൺഫറൻസിൽ കലാ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചവരെ വൈസ് പ്രസിഡന്‍റ് അഡ്മിൻ അഡ്വ. ഹാഷിക് തൈക്കേണ്ടി അനുമോദിച്ചു. സെക്രട്ടറി ബേബി മാത്യു സ്വാഗതവും സുധീർ പോയ്യാറ നന്ദിയും പറഞ്ഞു.

പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്