വേൾഡ് മലയാളി കൗൺസിൽ പാലക്കാട് ചാപ്റ്റർ ഉദ്ഘാടനം
പാലക്കാട്: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ, സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമാക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് കേന്ദ്രീകരിച്ച് പുതിയ ചാപ്റ്ററിന് രൂപം നൽകി. വള്ളുവനാട് പ്രൊവിൻസിന്‍റെ പ്രസിഡന്‍റ് സുരേന്ദ്രൻ കണ്ണാട്ട് ചാപ്റ്റർ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു.
പ്രൊവിൻസ് ചെയർമാൻ ജോസ് പുതുക്കാട്, സെക്രട്ടറി എൻ.പി. രാമചന്ദ്രൻ, ട്രഷറർ രാജഗോപാൽ, ചാപ്റ്റർ പ്രസിഡന്‍റ് എം. വി. ആർ .മേനോൻ, സെക്രട്ടറി രാജേഷ് കുമാർ, ട്രഷറർ ദിനേശ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വള്ളുവനാട് പ്രൊവിൻസിന്‍റെ കീഴിൽ ഉൾപ്പെട്ട പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പുതിയ ചാപ്റ്റുകൾ ആരംഭിച്ചത്. കേരളത്തിൽ തിരുവിതാംകൂർ, തിരുകൊച്ചി, വള്ളുവനാട്, മലബാർ എന്നിങ്ങനെ 4 പ്രൊവിൻസുകളാണ് നിലവിലുള്ളത്. വയനാട് ദുരന്ത ബാധിതരുടെ കുടുംബത്തിന് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിന് സർക്കാരിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് വള്ളുവനാട്, മലബാർ പ്രൊവിൻസുകളെന്ന് സുരേന്ദ്രൻ കണ്ണാട്ട് അറിയിച്ചു.