2000 Rupees notes
2000 Rupees notes 
News

2000 രൂപാ നോട്ട് മാറ്റിയെടുക്കാനുള്ള സമയം ഒക്റ്റോബർ 7 വരെ നീട്ടി

ന്യൂഡൽഹി: പിൻവലിച്ച 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി ഒക്റ്റോബർ 7 വരെ നീട്ടി റിസർവ് ബാങ്ക്. എന്നാൽ റിസർവ് ബാങ്ക് ഓഫിസുകൾ വഴി മാത്രമേ നോട്ട് മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നും മറ്റു ബാങ്കുകൾ വഴി നോട്ട് മാറ്റിയെടുക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

2016ൽ 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെയാണ് ആർബിആ 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയത്. കള്ളപ്പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായായിരുന്നു ബിജെപി സർക്കാരിന്‍റെ നോട്ട് നിരോധനം. 2023 മെയ് 19നാണ് 2000 രൂപാ നോട്ടുകൾ പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത്. ബാങ്കുകൾ വഴി നോട്ട് മാറ്റി വാങ്ങാനും നിക്ഷേപിക്കാനുമുള്ള സജ്ജീകരണവുമൊരുക്കിയിരുന്നു.

ആർബിഐ അടിച്ചിറക്കിയ 2000 രൂപാ നോട്ടുകളിൽ 96 ശതമാനവും ഇതിനിടെ ബാങ്കുകൾ വഴി തിരിച്ചെത്തിയതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു.

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു

പരാതിക്കാരിയെ തടഞ്ഞു; മൂന്നു രാജ്ഭവൻ ജീവനക്കാർക്കെതിരേ കേസ്

ഈരാറ്റുപേട്ടയിൽ 16 കാരനെ കൊലപ്പെടുത്താൻ ശ്രമം; 3 പേർ അറസ്റ്റിൽ

ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, 2 പേർ‌ക്കായി തെരച്ചിൽ പുരോഗമിക്കുന്നു

മുക്കുപണ്ടം പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; മധ്യവയസ്ക അറസ്റ്റിൽ