തന്ത്രിക്കെതിരേ മൊഴി നൽകി പത്മകുമാർ

 
Sabarimala

ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണ്ഠര് രാജീവർക്ക് അടുത്ത ബന്ധം; തന്ത്രിക്കെതിരേ മൊഴി നൽകി പത്മകുമാർ

പോറ്റിയെ ശബരിമലയിൽ ശക്തനാക്കിയത് തന്ത്രി

Jisha P.O.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരേ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന പത്മകുമാർ മൊഴി നൽകി. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണ്.

ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് സൂചന.

ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.

കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിനു മുൻപ് മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ വിശദീകരിച്ചു. സ്വർണകൊള്ള കേസിൽ എസ്ഐടി കസ്റ്റഡിയിലുള്ള പത്മകുമാറിനെ വ്യാഴാഴ്ച വൈകിട്ട് കൊല്ലം കോടതിയിൽ ഹാജരാക്കും.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

"UDF സർ‌ക്കാരിനെ വിമർശിക്കാനില്ല, വൈദ്യുത പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്": സുരേഷ് ഗോപി

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ