12 വർഷങ്ങൾക്കു ശേഷം സ്വാമി അയ്യപ്പന്‍റെ സ്വർണ ലോക്കറ്റുകൾ വീണ്ടും ഇറക്കാൻ ദേവസ്വം ബോർഡ് 
Sabarimala

12 വർഷങ്ങൾക്കു ശേഷം സ്വാമി അയ്യപ്പന്‍റെ സ്വർണ ലോക്കറ്റുകളുമായി ദേവസ്വം ബോർഡ്

ഗുരുവായൂരപ്പന്‍ ലോക്കറ്റിന്‍റെ മാതൃകയില്‍ 1980-കളിലാണ് ശബരിമലയില്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ലോക്കറ്റുകള്‍ ആദ്യം വരുന്നത്

ശബരിമല: പന്ത്രണ്ടു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സ്വാമി അയ്യപ്പന്‍റെ രൂപം മുദ്രണം ചെയ്ത സ്വർണ ലോക്കറ്റ് വീണ്ടും പുറത്തറിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർ‌ഡ്. ബോര്‍ഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലോക്കറ്റ് വീണ്ടും ഇറക്കുന്നത്. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ ബോർഡ് യോഗം ചർച്ച ചെയ്ത ശേഷം വ്യക്തമാക്കും.

ഒരു ഗ്രാം മുതൽ 8 ഗ്രാം വരെ തൂക്കത്തിലുള്ള ലോക്കറ്റുകയാണ് പണിയുക. ലോക്കറ്റ് പണിതുനല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ച് പ്രമുഖ ജ്യുവലറികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സ്വര്‍ണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തി ഏറ്റവും കുറഞ്ഞ നിരക്കില്‍ പണിയാൻ സന്നദ്ധരായവരെയാണ് ഇതിനായി പരിഗണിക്കുക.

ഭക്തരുടെ അഭ്യർഥന പരിഗണിച്ച് ഈ മണ്ഡല കാലത്തു തന്നെ ലോക്കറ്റ് ഇറക്കാനാണ് ദേവസ്വം ബോർഡിന്‍റെ ശ്രമം. മണ്ഡലകാലം അവസാനിക്കാൻ ഇനി 34 ദിവസം കൂടിയാണ് ബാക്കിയുള്ളത്.

ഗുരുവായൂരപ്പന്‍ ലോക്കറ്റിന്‍റെ മാതൃകയില്‍ 1980-കളിലാണ് ശബരിമലയില്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ലോക്കറ്റുകള്‍ വരുന്നത്. അന്ന് ദേവസ്വത്തിന്‍റെ പക്കലുള്ള സ്വർണമുപയോഗച്ചായിരുന്നു ലോക്കറ്റ് പണിതിരുന്നത്. എന്നാൽ, ഇത്തവണ കരാറുകാർ തന്നെ സ്വർണം വാങ്ങി പണിയണം എന്നായിരിക്കും വ്യവസ്ഥ.

വയനാട്ടിൽ 16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; 2 പേർ അറസ്റ്റിൽ

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം