ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി

 
Sabarimala

''തിക്കിത്തിരക്കി ഭക്തരെ കയറ്റിയിട്ട് എന്തു കാര്യം'', ദേവസ്വം ബോർഡിന് കോടതിയുടെ രൂക്ഷവിമർശനം

മുന്നൊരുക്കം ആറ് മാസം മുന്‍പെ തുടങ്ങണമായിരുന്നു

Jisha P.O.

കൊച്ചി: ശബരിമലയിൽ ഉണ്ടായ തിരക്കിലും, നിയന്ത്രണം പാളിയതിനെ‍യും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. മുന്നൊരുക്കം ആറ് മാസം മുന്‍പേ തുടങ്ങേണ്ടതായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

എല്ലാവരെയും കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആരാഞ്ഞു.

സ്ഥലപരിമിതി‍ക്ക് അനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുള്ളൂ. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു.

ശബരിമലയിൽ ചൊവ്വാഴ്ച തിരക്ക് മൂലം ദര്‍ശനം നടത്താൻ കഴിയാതെ തീര്‍ഥാടകര്‍ തിരിച്ചുപോകുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു. മലയാളികളടക്കമുള്ള തീര്‍ഥാടകര്‍ ദര്‍ശനം നടത്താതെ മടങ്ങി പന്തളത്ത് പോയി നെയ്യഭിഷേകം നടത്തി മടങ്ങിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് തിരക്ക് അൽപ്പമെങ്കിലും നിയന്ത്രണവിധേയമായത്. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡിനെ കോടതി വിമര്‍ശിച്ചത്.

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്