പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു 
Sabarimala

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു

ഈ തീർഥാടനകാലത്തു തന്നെ തറക്കല്ലിടും

തിരുവനന്തപുരം: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമല സന്നിധാനത്തേക്ക് റോപ് വേ പദ്ധതി നടപ്പാവുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവന്‍റെ ഇടപെടലുകൾക്ക് ഒടുവിൽ വനം വകുപ്പിന്‍റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകിയുമാണ് സര്‍ക്കാര്‍ ശബരിമലയില്‍ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നത്.

ഹിൽടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക്‌ ബിഒടി വ്യവസ്ഥയിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടനകാലത്തു തന്നെ തറക്കല്ലിടുമെന്ന് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചിരുന്നു. 2.7 കിലോമീറ്ററാണ് റൊപ് വേയുടെ നീളം. നിർമാണം പൂർത്തിയാവുന്നതൊടെ 10 മിനിറ്റിൽ പമ്പയിൽ നിന്ന് സന്നിധാനത്തെത്താം. സാധന സാമഗ്രികൾ എളുപ്പത്തിലും ചെലവ് കുറച്ചും സന്നിധാനത്തെത്തിക്കാനും അടിയന്തര സാഹചര്യത്തിൽ രോഗികളെ കൊണ്ടുവരുന്നതിന് ആംബുലൻസായി ഉപയോഗിക്കുന്നതും ആലോചനയിലുണ്ട്.

ശബരിമലയിൽ ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകുന്നതിനുള്ള നിര്‍ണായക ഉത്തരവ് ഇന്നലെ പുറത്തിറക്കി.

ഇതനുസരിച്ച് റോപ്പ്‌വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്റ്റർ വനഭൂമിക്ക് പകരം പരിഹാര വനവത്കരണത്തിനായി കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽപ്പെട്ട 4.5336 ഹെക്റ്റർ ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനം വകുപ്പിന്‍റെ പേരിൽ പോക്കുവരവ് ചെയ്ത് നൽകുന്നതിനായിട്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ കലക്റ്റർ ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണന്നും ഉത്തരവിൽ പറയുന്നു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു