ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
ശബരിമല: പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ജൂൺ അഞ്ചിന് (ഇടവത്തിലെ അത്തം നക്ഷത്രം) ആണ് പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനത്തിൽ രാവിലെ അഞ്ചിന് നട തുറക്കും. പൂജകൾ പൂർത്തിയാക്കി അന്നേദിവസം രാത്രി 10ന് നട അടയ്ക്കും.