സുരേഷ്ഗോപിയുടെയും മോഹൻലാലിന്‍റെയും മൊഴിയെടുക്കും

 
Sabarimala

ശബരിമല കൊടിമര പുന:പ്രതിഷ്ഠ; സുരേഷ്ഗോപിയുടെയും മോഹൻലാലിന്‍റെയും മൊഴിയെടുക്കും

കൊടിമരത്തിന്‍റെ നിർമാണം നടത്തിയ അനന്തൻ ആചാരിയിൽ നിന്നും മൊഴിയെടുത്തു

Jisha P.O.

തിരുവനന്തപുരം: ശബരിമല കൊടിമര പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സംഭവത്തിൽ കൂടുതൽ പേരിൽ അന്വേഷണസംഘം മൊഴിയെടുത്തു. കൊടിമരത്തിന്‍റെ നിർമാണം നടത്തിയ അനന്തൻ ആചാരിയിൽ നിന്നും മൊഴിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.

സുരേഷ് ഗോപിയുടെയും മോഹൻലാലിന്‍റെയും മൊഴിയെടുക്കും. അതേസമയം കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി വ്യാഴാഴ്ച കോടതിയിൽ സമർപ്പിക്കും.

സ്വർണ കൊടിമരം പുനർനിർമാണത്തിനുള്ള അന്വേഷണപുരോഗതി വിജിലൻസും കോടതിയെ അറിയിച്ചു,സ്വർണപാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ നാഷണൽ മെട്രോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വന്നാൽ മാത്രമേ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനപ്പെടുത്തി എസ്ഐടിക്ക് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി