ഇറാൻ ഇനി ഇസ്രയേലിനെ ആക്രമിച്ചാൽ അതിശക്തമായ തിരിച്ചടി

 
World

ഇറാൻ ഇനി ഇസ്രയേലിനെ ആക്രമിച്ചാൽ അതിശക്തമായ തിരിച്ചടി: മുന്നറിയിപ്പുമായി നെതന്യാഹു

യുഎസ് ഇറാൻ നയതന്ത്ര ചർച്ചകൾ തകർന്നതോടെ ഹോർമൂസ് കടലിടുക്കിനെ ചൊല്ലി വീണ്ടും യുദ്ധസാഹചര്യം ശക്തമായ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്‍റെ ഈ പുതിയ പ്രസ്താവന

Reena Varghese

ജെറുസലേം: ഇസ്രയേലിനു നേരെ ഇറാന്‍റെ ഭാഗത്തു നിന്ന് ഇനിയൊരു വ്യോമാക്രമണമോ മറ്റു പ്രകോപനങ്ങളോ ഉണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ട വീഡിയോ സന്ദേശത്തിലാണ് ഇറാൻ നേതൃത്വത്തിന് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്.

ഞങ്ങൾക്കെതിരേ ആക്രമണം നടത്തിയാൽ കാര്യങ്ങൾ ശാന്തമായി തുടരുമെന്ന് ഇറാന്‍റെ നേതാക്കൾ ആരും കരുതേണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.ശത്രുക്കൾ ഇസ്രയേലിനെ ആക്രമിക്കുകയും എന്നാൽ അതിനു തക്കതായ മറുപടി നൽകാതിരിക്കുകയും ചെയ്യുന്ന പഴയ നാളുകൾ കഴിഞ്ഞു പോയതായി അദ്ദേഹം ഓർമിപ്പിച്ചു.

തങ്ങൾക്കു നേരെ ഉയരുന്ന ഏതു നീക്കത്തിനും അതീവ നിർണായകവും മാരകവുമായ തിരിച്ചടിയായിരിക്കും ഇസ്രയേൽ നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂൺ എട്ടിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ശേഷം മേഖലയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും യുഎസ് ഇറാൻ നയതന്ത്ര ചർച്ചകൾ തകർന്നതോടെ ഹോർമൂസ് കടലിടുക്കിനെ ചൊല്ലി വീണ്ടും യുദ്ധസാഹചര്യം ശക്തമായ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്‍റെ ഈ പുതിയ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

ഇവി ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറി; നോയ്ഡയിൽ വൻ തീപിടിത്തം, 2 മരണം|Video

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; വിലകുറഞ്ഞ് ബ്രിട്ടീഷ് കാറുകളും വിസ്‌കിയും

ഛത്തീസ്ഗഢിലെ ബസ്തർ വനത്തിൽ കടുവ വേട്ട ‍?

ചില്ലിച്ചിക്കനിലെ ചെറുനാരങ്ങയ്ക്ക് നീരില്ല; വടക്കാഞ്ചേരിയിൽ ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദനം

‌കത്തിപ്പടർന്ന് ഹാലൻഡ് പ്രേമം; പെറുവിലെ 563 കുട്ടികൾക്ക് നോർവേ താരത്തിന്‍റെ പേര്