ജൂലൈ നാലു മുതലാണ് അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കുന്നത്

 
World

മൊജ്തബ പങ്കെടുക്കുമോ പിതാവിന്‍റെ സംസ്കാരച്ചടങ്ങിൽ?

ജൂലൈ നാലു മുതലാണ് അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കുന്നത്

Reena Varghese

ടെഹ്റാൻ: കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കായുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഈയവസരത്തിൽ ലോകം ഉറ്റു നോക്കുന്നത് പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയി തന്‍റെ പിതാവിന്‍റെ സംസ്കാരച്ചടങ്ങിൽ നേരിട്ടു പങ്കെടുക്കുമോ എന്നതാണ്.

ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മൊജ്തബ ഇതുവരെ ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാൽ തന്നെ ഈ സംസ്കാരച്ചടങ്ങിൽ പങ്കെടുത്താൽ ആദ്യമായി മൊജ്തബ പങ്കെടുത്ത പൊതുവേദിയായി അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങ് മാറും.

മൊജ്തബ പങ്കെടുക്കുമോ പിതാവിന്‍റെ സംസ്കാരച്ചടങ്ങിൽ?

ജൂലൈ നാലു മുതലാണ് അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കുന്നത്. ഖോം ഉൾപ്പടെയുള്ള പുണ്യ സ്ഥലങ്ങളിലൂടെയുള്ള വിലാപയാത്ര ജൂലൈ ഒൻപതിന് മഷാദിലെത്തും.

ഒൻപതാം തിയതിയാണ് ഖബറടക്കം. ഖമനേയിയുടെ സംസ്കാരച്ചടങ്ങിലും വിലാപയാത്രയിലും വൻ ജനാവലി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതേസമയമാണ് നിലവിലെ പരമോന്നത നേതാവും അലി ഖമനേയിയുടെ മകനുമായ മൊജ്തബ ഖമനേയി ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യം ഉയരുന്നത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ