അമെരിക്കയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി; 10 മരണം, 30 പേർക്ക് പരുക്ക് 
World

അമെരിക്കയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി; 10 മരണം, 30 പേർക്ക് പരുക്ക്

അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു

ന്യൂയോർക്ക്: യുഎസിലെ ന്യൂഓർലിയൻസിൽ പുതുവത്സരാഘോഷത്തിലായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് യുവാവ് ട്രക്ക് ഇടിച്ചുകയറ്റിയതിനെത്തുടർന്ന് 10 പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണമെന്ന് ന്യൂഓർലിയൻസ് മേയൽ ലാടൊയ കാന്‍റ്റെൽ പറഞ്ഞു. മനഃപൂർവം ട്രക്ക് ഇടിച്ചുകയറ്റിയതാണെന്ന് പൊലീസും സ്ഥിരീകരിച്ചു. എന്നാൽ, ഭീകരാക്രമണല്ലെന്ന് എഫ്ബിഐ വിശദീകരിച്ചു.

അമെരിക്കൻ സമയം ഇന്നലെ പുലർച്ചെ 3.15ന് ഫ്രഞ്ച് ക്വാർട്ടറിലെ ബർബൺ സ്ട്രീറ്റിലാണ് സംഭവം. ലോകത്ത് ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന തെരുവുകളിലൊന്നാണ് ബർബൺ, ജർമനിയിലെ മക്ഡെബെർഗിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഓടിച്ചുകയറ്റി രണ്ടുപേരെ കൊലപ്പെടുത്തിയതിന്‍റെ നടുക്കം മാറും മുൻപാണ് യുഎസിലും ആൾക്കൂട്ടത്തിലേക്ക് വാഹനമോടിച്ചു കയറ്റുന്നത്. സൗദി അറേബ്യയിൽ നിന്നു കുടിയേറിയ അമ്പതുകാരനായിരുന്നു ജർമനിയിൽ ആക്രമണം നടത്തിയത്.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌