ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണം പാചകം ചെയ്യാനുള്ള ലൈസൻസ് പത്തുവയസുകാരിക്ക് Representative image
World

ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണം പാചകം ചെയ്യാനുള്ള ലൈസൻസ് പത്തുവയസുകാരിക്ക്

പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 93 പേര്‍ പങ്കെടുത്ത ഇത്തവണത്തെ പരീക്ഷയിൽ 60 പേര്‍ മാത്രമാണ് ജയിച്ചത്

ടോക്യോ: ലോകത്തിലെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫർ മത്സ്യം. സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകം ചെയ്യുമ്പോള്‍ വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കംചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ മരണത്തിനിരയാകും.

അതിനാല്‍ പഫര്‍ മത്സ്യം പാചകംചെയ്യാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഏത് പ്രായക്കാർക്കും ഈ ലൈസൻസ് എടുക്കാനുള്ള മത്സര പരീക്ഷയിൽ പങ്കെടുക്കാം. അടുത്തിടെ ലൈസൻസ് തേടിയെത്തിയത് 10 വയസുകാരിയാണ്. കരിൻ തബിറ എന്നാണ് അവളുടെ പേര്.

അവൾ ലൈസൻസിനായുള്ള പരീക്ഷയിൽ വിജയിച്ചതോടെ പഫര്‍ മത്സ്യം പാചകംചെയ്യാനുള്ള ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ജപ്പാനിലെ ഈ പത്തുവയസുകാരി. പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 93 പേര്‍ പങ്കെടുത്ത ഇത്തവണത്തെ പരീക്ഷയിൽ 60 പേര്‍ മാത്രമാണ് വിജയിച്ചത്.

കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ