ഏഴാം നിലയിൽ നിന്ന് തെന്നി വീണ് 10 വയസുകാരി മരിച്ചു 
World

ഏഴാം നിലയിൽ നിന്ന് തെന്നി വീണ് 10 വയസുകാരി മരിച്ചു

ഖലീഫ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ രക്ഷിക്കാനായില്ല.

നീതു ചന്ദ്രൻ

ഉമ്മുൽഖുവൈൻ: ഉമ്മുൽ ഖുവൈനിലെ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്ന് വീണ് 10 വയസ്സുള്ള പെൺകുട്ടി മരിച്ചു. ബാൽക്കണിയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടി കസേരയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. കുട്ടി അനങ്ങാതെ നിലത്ത് കിടക്കുന്നത് കണ്ട ബന്ധുവാണ് പൊലീസിലെ അറിയിച്ചത്. പൊലീസും ദേശീയ ആംബുലൻസും ഉൾപ്പെടെയുള്ള അടിയന്തര സേവന സംഘങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തി.

ഖലീഫ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഉമ്മുൽഖുവൈൻ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പെൺകുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും.

ഈ അപകടത്തിന്‍റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾക്കും കുട്ടികളെ പരിചരിക്കുന്നവർക്കും പൊലീസ് കർശന മുന്നറിയിപ്പ് നൽകി. കുട്ടികളെ ഒരിക്കലും ബാൽക്കണികൾക്കും ജനലുകൾക്കും സമീപം തനിയെ കളിക്കാൻ വിടരുതെന്നും പൊലിസ് നിർദേശം നൽകിയിട്ടുണ്ട്.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും