World

13 കാരന്‍റെ കുഞ്ഞിനെ പ്രസവിച്ച് 31 കാരി; തടവുശിക്ഷ ഒഴിവാക്കിയതിൽ വിവാദം

പീഡിപ്പിക്കപ്പെട്ടത് ഒരു കൊച്ചു പെൺകുട്ടിയും പീഡിപ്പിച്ചത് ഒരു യുവാവുമായിരുന്നുവെങ്കിൽ സാഹചര്യം മാറിമറിയില്ലെ എന്നായിരുന്നു കുട്ടിയുടെ അമ്മ കോടതിയിൽ ചോദിച്ചത്.

വാഷിങ്ടൺ: 13 കാരന്‍റെ കുഞ്ഞിനെ പ്രസവിച്ച 31 കാരിയെ വെറുതെ വിട്ട് കോടതി. ആൻഡ്രിയ സെറാനോ (us) എന്ന യുവതിയ്ക്കാണ് 13 വയസുകാരനുമായുള്ള (13 years old) ലൈംഗിക ബന്ധത്തിൽ കുഞ്ഞ് ജനിച്ചത്.

2022 ൽ റിപ്പോർട്ട് ചെയ്ത കേസിൽ ലൈംഗികാതിക്രമമുൾപ്പടെയുള്ള കുറ്റം ഇവർക്കെതിരെ ചുമത്തപ്പെട്ടിരുന്നു. കുറ്റം ചെയ്തതായി സമ്മതിക്കുന്നു, എന്നാൽ ജയിലിൽ ഇടരുതെന്നായിരുന്നു ആന്‍ഡ്രിയയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്‍റെ നടപടികൾ നടന്നു കൊണ്ടിരിക്കെ ഇവർ ഒരു ആൺകുഞ്ഞിനു ജന്മം നൽകി.

എന്നാൽ വെറുതെവിട്ട ഉത്തരവ് അംഗീകരിക്കാനാവില്ലെന്നു പ്രതികരിച്ച് ആൺകുട്ടിയുടെ അമ്മ രംഗത്തെത്തി. "എന്‍റെ മകന്‍റെ കുട്ടിക്കാലമാണ് നഷ്ടമായത്. അവന്‍ ഈ ചെറുപ്രായത്തിൽ കുഞ്ഞിന്‍റെ അച്ഛനായിരിക്കുകയാണ്. അവന്‍ ഒരു ഇരയാണ്. ജീവിതകാലം മുഴുവന്‍ ഈ ട്രോമയുമായി ജീവിക്കണ്ടി വരില്ലെ..?? പീഡിപ്പിക്കപ്പെട്ടത് ഒരു കൊച്ചു പെൺകുട്ടിയും പീഡിപ്പിച്ചത് ഒരു യുവാവുമായിരുന്നുവെങ്കിൽ സാഹചര്യം മാറിമറിയില്ലായിരുന്നോ..?? ഇരയാക്കപ്പെട്ടത് ഒരു പെൺകുട്ടിയല്ലാത്തതിനാൽ അല്ലെ എന്‍റെ മകന് നീതി നിഷേധിക്കപ്പെട്ടത്..?? എന്നായിരുന്നു കുട്ടിയുടെ അമ്മ കോടതിയിൽ ചോദിച്ചത്.

കുറഞ്ഞത് 10 വർഷമെങ്കിലും തടവു ലഭിക്കാവുന്ന കുറ്റകരമായ ശിക്ഷയാണ് ആൻഡ്രിയ സെറാനോ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് 70,000 ഡോളർ ബോണ്ടിൽ പ്രതിക്ക് ജാമ്യം നൽകി വെറുതെ വിടുകയും ചെയ്തു. യുവതിയുടെ അഭിഭാഷകനും പ്രോസിക്യൂട്ടറും തമ്മിലുണ്ടായ 'പ്ലീ ഡീൽ' അനുസരിച്ചാണ് ജയിൽവാസം ഒഴിവാക്കിയത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു