ഇറാൻ-അമെരിക്ക കൂടിക്കാഴ്ച നിർണായക വഴിത്തിരിവിൽ

 

file photo

World

ആണവ വിഷയം, സാമ്പത്തിക ഉപരോധം: നിർണായക ചർച്ചകൾ നടത്തി ഇറാനും അമെരിക്കയും

ഇറാൻ-അമെരിക്ക കൂടിക്കാഴ്ച നിർണായക വഴിത്തിരിവിൽ

Reena Varghese

ജനീവ: ആണവ വിഷയത്തിലും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കുന്നതിലും നിർണായക ചർച്ചകൾ നടത്തി അമെരിക്കയും ഇറാനും. സ്വിറ്റ്സർലണ്ടിലെ ജനീവയിലാണ് കൂടിക്കാഴ്ച നടത്തിയത്. വളരെ ഗൗരവമായാണ് ഇരു രാജ്യങ്ങളും ചർച്ചകളെ സമീപിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു. ആണവ പദ്ധതി നിയന്ത്രണവും ഉപരോധങ്ങളിൽ ഇളവ് നൽകുന്നതും സംബന്ധിച്ച് ഇരു പക്ഷവും പ്രായോഗികവും പ്രാധാന്യമുള്ളവയുമായ നിർദേശങ്ങൾ മുന്നോട്ടു വച്ചതായി ഇറാൻ വ്യക്തമാക്കി.ഒമാന്‍റെ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. അമെരിക്കൻ സംഘത്തെ നയിക്കുന്നത് യുഎസിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറുമാണ്.

ഇറാൻ വിഭാഗത്തിനായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ചർച്ചകൾക്കിടയിൽ ചെറിയ ഇടവേള ഉണ്ടായിരുന്നു. ഇത് ഇരു രാജ്യത്തിന്‍റെയും സംഘങ്ങൾ തമ്മിലുള്ള ആഭ്യന്തര ചർച്ചകൾക്കായിരുന്നു. ഇന്ത്യൻ സമയം ഏതാണ്ട് അർധരാത്രിയോടെ ചർച്ചകൾ പുനരാരംഭിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) ഡയറക്റ്റർ ജനറൽ റാഫേൽ ഗ്രോസിയും സാങ്കേതിക നിരീക്ഷകന്‍റെ നിലയിൽ പങ്കെടുക്കുന്നുണ്ട്. ഇറാന്‍റെ ആണവ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിന് അദ്ദേഹത്തിന്‍റെ സാന്നിധ്യം സഹായകമാകുമെന്നാണ് വിലയിരുത്തൽ.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ