സംഭവസ്ഥലത്ത് നിന്നും

 
World

ക‍്യാനഡയിൽ വെടിവയ്പ്പ്: 2 പേർ കൊല്ലപ്പെട്ടു, 3 പേർക്ക് പരുക്ക്

സൽസ ഫെസ്റ്റിവൽ നടന്ന പ്രദേശത്താണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവിധ മാധ‍്യമങ്ങളുടെ റിപ്പോർട്ട്

Aswin AM

ഒട്ടാവ: ക‍്യാനഡയിലെ ടൊറന്‍റോയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ നടന്ന വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സൽസ ഫെസ്റ്റിവൽ നടന്ന പ്രദേശത്താണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിനു പിന്നിലുള്ളവർക്കെതിരേ പൊലീസ് തെരച്ചിൽ തുടരുകയാണ്.

പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിച്ചതായും പ്രദേശത്തെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം ക‍്യാനഡയിലെ മോൺട്രിയിൽ വെടിവയ്പ്പുണ്ടായതിനു പിന്നാലെയാണ് വീണ്ടും വെടിവയ്പ്പുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലും വെടിവയ്പ്പ് നടന്നിരുന്നു.

ഒന്നര വയസുകാരന്‍റെ മരണം; കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് റിപ്പോർട്ട്

നോർവേ കീഴടക്കി ബെല്ലിങ്ഹാം; ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ

ആക്രമണ വീര്യവുമായി ഇന്ത്യ പൊരുതി നോക്കി; പക്ഷെ സതാംപ്ടണിൽ വീണു, പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

വിയറ്റ്നാം ബോട്ടപകടം: മരിച്ചവരിൽ മലയാളികളും

''ക്ഷമയ്ക്ക് പരിധിയുണ്ട്, ഇതുപോലുള്ള പണി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര‍്യം ചെയ്യും''; ജി. സുധാകരനെതിരേ സിപിഎം നേതാവ്