റഡാറുകൾക്കു പോലും പിടി കൊടുക്കാത്ത അമെരിക്കയുടെ എഫ്-35 യുദ്ധവിമാനം

 

file photo

World

റഡാറുകൾക്കു പോലും പിടി കൊടുക്കാത്ത അമെരിക്കയുടെ എഫ്-35 യുദ്ധവിമാനം ഇറാൻ ആക്രമിച്ചോ?

കേടുപാടു സംഭവിച്ച വിമാനം പൈലറ്റ് അതിസാഹസികമായി സൈനിക താവളത്തിലേയ്ക്ക് ഇറക്കി.

Reena Varghese

ടെഹ്റാൻ: റഡാറുകൾക്കു പോലും പിടി കൊടുക്കാത്ത അത്യാധുനിക അമെരിക്കൻ യുദ്ധവിമാനമായ എഫ്-35 ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ. ഇറാൻ-അമെരിക്ക യുദ്ധത്തിന്‍റെ ഭാഗമായ ദൗത്യത്തിലാണ് വിമാനത്തിനു നേരെ ഇറാന്‍റെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ കേടുപാടു പറ്റിയ വിമാനം അമെരിക്കയുടെ സൈനിക താവളത്തിൽ തിരിച്ചിറക്കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ.

എന്നാൽ തങ്ങളാണ് വിമാനം വെടിവച്ചിട്ടതെന്ന് ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. അവർ വിമാനത്തിന്‍റെ ദൃശ്യങ്ങളും പുറത്തു വിട്ടു. കേടുപാടു സംഭവിച്ച വിമാനം പൈലറ്റ് അതിസാഹസികമായി സൈനിക താവളത്തിലേയ്ക്ക് ഇറക്കി. വിമാനം തിരിച്ചിറക്കിയെന്നു സമ്മതിച്ച യുഎസ് സെൻട്രൽ കമാൻഡന്‍റ് പക്ഷേ, വിമാനത്തിന് തകരാർ ഉണ്ടാകാൻ ഇടയായ സാഹചര്യം വ്യക്തമാക്കിയില്ല. വിമാനത്തിനുണ്ടായ പ്രശ്നത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറഞ്ഞു.

ജന്തർ മന്തർ സീസൺ 2 ഉടൻ; ചോദ്യങ്ങൾക്ക് മറുപടിയുമായി അഭിജീത് ദിപ്കെ

വീട്ടിൽ നിന്നു പണം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ആരോപണം തെളിഞ്ഞതായി അന്വേഷണ സമിതി

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

ഇന്ത‍്യയ്‌ക്കെതിരേ കരുത്തുറ്റ സ്പിൻ നിരയുമായി ശ്രീലങ്ക; 16 അംഗ ടീമിനെ പ്രഖ‍്യാപിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ