വാൻസ് ദമ്പതികൾ ഇസ്രയേലിൽ

 

Nathan Howard/Pool/AFP

World

വാൻസ് ദമ്പതികൾ ഇസ്രയേലിൽ

ഇസ്രയേൽ നീതിന്യായ മന്ത്രി യാരിവ് ലെവിൻ, യുഎസിലെ ഇസ്രയേൽ അംബാസിഡർ യെച്ചിയേൽ ലെയ്റ്റർ തുടങ്ങിയവർ വാൻസിനെ സ്വീകരിച്ചു.

Reena Varghese

ഒക്റ്റോബർ 21 വൈകിട്ട് ആറുമണിക്ക് യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് ജെറുസലേമിലെ കിങ് ഡേവിഡ് ഹോട്ടലിൽ വച്ച് പത്രസമ്മേളനം നടത്തും. രാവിലെ ടെൽ അവീവിലെത്തിയ വാൻസ് ദമ്പതികളെ ഇസ്രയേൽ നീതിന്യായ മന്ത്രി യാരിവ് ലെവിൻ, യുഎസിലെ ഇസ്രയേൽ അംബാസിഡർ യെച്ചിയേൽ ലെയ്റ്റർ, യുഎസ് അംബാസിഡർ മൈക്ക് ഹക്കബി എന്നിവർ വിമാനത്താവളത്തിൽ സ്വീകരിച്ചു. വൈറ്റ് ഹൗസിലെ ഉന്നത സഹായികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരോടൊപ്പം വാൻസ് ദമ്പതികൾ ഉച്ചഭക്ഷണം കഴിച്ചതായും വാൻസിന്‍റെ ഓഫീസ് അറിയിച്ചു.

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്