ബംഗ്ലാദേശിൽ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
ധാക്ക: ബംഗ്ലാദേശിലെ ഖഗ്രചാരിയിൽ സംഘർഷമുണ്ടായതിനെത്തുടർന്ന് 3 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്കൂൾ വിദ‍്യാർഥിനി ബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജുംമു സ്റ്റുഡന്‍റ്സ് എന്ന സംഘടന നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണെന്നാണ് വിവരം. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് പൊലീസിനെയും സൈന‍്യത്തെയും വിന‍്യസിച്ചിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്കതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ആഭ‍്യന്തര മന്ത്രാലയം വ‍്യക്തമാക്കി.