ഡോണൾഡ് ട്രംപ് 

 

file photo

World

പ്രതിരോധ രംഗത്ത് സുപ്രധാന നീക്കങ്ങൾ നടത്തി വൈറ്റ് ഹൗസ്

ആയുധശേഖരം വർധിപ്പിക്കാൻ അമെരിക്ക, പ്രതിരോധ കരാറുകാരുടെ നിർണായക യോഗം വിളിച്ചു

Reena Varghese

വാഷിങ്ടൺ: അമെരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനു നേരെ സൈനിക നീക്കം നടത്തുന്നതിനിടെ പ്രതിരോധ രംഗത്ത് സുപ്രധാന നീക്കങ്ങൾ നടത്തി വൈറ്റ് ഹൗസ്. കൂടുതൽ ആയുധ ശേഖരങ്ങൾ ഒരുക്കുന്നതിന്‍റെ സൂചനകൾ നൽകിക്കൊണ്ട് പ്രതിരോധ കരാറുമായി ബന്ധപ്പെട്ടവരുടെ നിർണായകമായ യോഗം ട്രംപ് ഭരണകൂടം വിളിച്ചു ചേർത്തു.

വരുന്ന വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പ്രതിരോധ കരാറുകാരുടെ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്താൻ നീക്കമുള്ളതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലോക്ക്ഹീഡ് മാർട്ടിൻ, റേതിയോൺ പാരന്‍റ് തുടങ്ങിയ കമ്പനികളെയും ചർച്ചയ്ക്കു ക്ഷണിച്ചിട്ടുള്ളതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രതിരോധ കരാറുകാരുാമായി യുഎസ് നടത്തിയ  നിർണായക യോഗം

ഇറാനിൽ സൈനിക നീക്കവുമായി ബന്ധപ്പെട്ട് വലിയ തോതിൽ ആയുധം ഉപയോഗിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ ആയുധശേഖരണം നടത്താൻ അമെരിക്ക തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്നു നിരവധി ആയുധങ്ങൾ നൽകേണ്ടതായി വന്നതിനു പിന്നാലെയാണ് ഇറാൻ ആക്രമണം. ഇറാൻ സംഘർഷത്തിൽ വലിയ തോതിൽ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കേണ്ട വന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ അമെരിക്ക ലക്ഷ്യമിടുന്നത്.

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം; 101 പേരെ കാണാതായി

പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന് പുതിയ പരിശീലകൻ?

ആന്‍റണി രാജു ചെയ്ത കുറ്റമെന്താണ്? പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

മലയാളം ഇനി ഭരണഭാഷ; സുപ്രധാന ബില്ലിൽ ഗവർണർ ഒപ്പുവച്ചു

പി.കെ. ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കരുത്; വി.ഡി. സതീശനെ സമീപിച്ച് നേതാക്കൾ