World

യുഎസിൽ രോഗിയുമായി പോയ വിമാനം തകർന്നു വീണു; 5 മരണം

കാലിഫോർണിയയിലെ മിക്ക പ്രദേശങ്ങളും മഞ്ഞിൽ മൂടിക്കിടക്കുകയാണ്. മോശം കാലാവസ്ഥയാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

വാഷിങ്ടൺ: രോഗികളുമായി പോയ വിമാനം തകർന്നു വീണ് 5 മരണം. അമെരിക്കയിലെ നെവാഡയിലാണ് സംഭവം. കാലിഫോർണിയ-നെവാഡ അതിർത്തിയിൽ വച്ച് വെള്ളിയാഴ്ച്ച വിമാത്തിന്‍റെ സിഗ്നൽ നഷ്ടപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 5 പേരും അപകടത്തിൽ മരിച്ചതായാണ് വിവരം.

പൈലറ്റിനും രോഗിക്കും പുറമേ നഴ്സ് , പാരമെഡിക്, രോഗിയുടെ ബന്ധു എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്താണ് വിമാനം തകരാനുള്ള കാരണം എന്നത് വ്യക്തമല്ല. യുഎസിന്‍റെ പാടിഞ്ഞാറൻ മേഖലകളിൽ ശീതക്കാറ്റാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, കാലിഫോർണിയയിലെ മിക്ക പ്രദേശങ്ങളും മഞ്ഞിൽ മൂടിക്കിടക്കുകയാണ്. മോശം കാലാവസ്ഥയാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി