പാക്കിസ്ഥാന് റഷ്യൻ പിന്തുണ

 

file photo

World

പാക്കിസ്ഥാന് റഷ്യൻ പിന്തുണ

ഇസ്ലാമബാദിലെ മോസ്കിലുണ്ടായ ബോംബ് സ്ഫോടനത്തെ അപലപിച്ച് റഷ്യൻ പ്രസിഡന്‍റ്

Reena Varghese

ഇസ്ലാമബാദ്: പാക് തലസ്ഥാനമായ ഇസ്ലാമബാദിലെ മോസ്കിലുണ്ടായ മാരകമായ ബോംബ് സ്ഫോടനത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ആക്രമണത്തെ മൃഗീയമെന്നു വിശേഷിപ്പിച്ച പുടിൻ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും അയച്ച സന്ദേശത്തിലാണ് പുടിൻ തന്‍റെ അനുശോചനം രേഖപ്പെടുത്തിയതും ഇരകളോടും പാക്കിസ്ഥാൻ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തത്.

“ഒരു മതപരമായ ചടങ്ങിനിടെ ജനങ്ങളെ കൊലപ്പെടുത്തിയത് ഭീകരവാദത്തിന്‍റെ മൃഗീയവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിന് കൂടുതൽ തെളിവാണ്,” അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തന്‍റെ “ആത്മാർത്ഥമായ അനുതാപവും പിന്തുണയും” അറിയിക്കണമെന്ന് പുടിൻ ആവശ്യപ്പെട്ടു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സുരക്ഷാ കാര്യങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഇസ്ലാമാബാദുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ മോസ്കോ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

"കൂലിപ്പണിക്കാരനെന്ന് ‌കേൾക്കുന്നതിൽ അഭിമാനമേയുള്ളൂ"; ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. രാജൻ

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 16 പേർക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരുക്ക്

ലബനനിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ അടിച്ച് തകർത്ത് ഇസ്രയേൽ സൈന‍്യം

ഓസീസും ഇന്ത‍്യയും പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാനിസ്ഥാൻ താരം

വാൽപ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്, അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആർടിഒ