ഇറാനെ പരിഹസിച്ച് ട്രംപ്

 
World

ഇറാനെ പരിഹസിച്ച് ട്രംപ്

അമെരിക്ക നല്ലവരായതിനാലാണ് ഖമനേയിയുടെ സംസ്കാരത്തിന് സമയം അനുവദിച്ചതെന്നു പരിഹാസം

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതസംസ്കാരത്തിന് സമയം അനുവദിച്ചത് അമെരിക്കയുടെ മനസ് നല്ലതായതിനാലാണ് എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി 28ന് അന്തരിച്ച, തങ്ങളുടെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയ്ക്ക് ഇറാൻ വൈകാരികത നിറഞ്ഞ അന്ത്യയാത്രയ്ക്ക് ഒരുങ്ങുമ്പോഴാണ് ട്രംപിന്‍റെ ഈ പരാമർശം.

വാഷിങ്ടൺ നല്ലവരായതു കൊണ്ടാണ് ഇറാന് മൃതസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചു തന്നതെന്നാണ് ട്രംപ് പറഞ്ഞത്. ജൂലൈ നാലിലെ ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി മൗണ്ട് റഷ്മോറിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, ഇറാനുമായുള്ള സമീപകാല സംഘർഷത്തെ കുറിച്ച് ട്രംപ് പരാമർശിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരേയുള്ള തന്‍റെ ഭരണകൂടത്തിന്‍റെ സൈനിക നടപടി ആവർത്തിച്ചു പരാമർശിക്കുകയും ചെയ്തു.

"നമ്മൾ ഇറാന്‍റെ അടിത്തറയിളക്കി. കാര്യങ്ങൾ ഒത്തു തീർപ്പാക്കാൻ അവർ കൊതിക്കുന്നു. അവർക്ക് അത്രയധികം ആവശ്യമുണ്ട്. നമ്മൾ നല്ലവരായതു കൊണ്ടാണ് അവർക്ക് മൃതസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം നൽകിയത്." ട്രംപ് ജനക്കൂട്ടത്തോടു പറഞ്ഞു.

അമെരിക്കയുടെ 250ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് സൗത്ത് ഡക്കോട്ടയിലെ നാല് മുൻ അമെരിക്കൻ പ്രസിഡന്‍റുമാരുടെ തലകൾ കൊത്തിയെടുത്ത ഗ്രാനൈറ്റ് മലയായ മൗണ്ട് റഷ്മോറിൽ ട്രംപ് എത്തിയത്. യുഎസ്-ഇസ്രയേൽ സംഘർഷത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ പേരിൽ ഇറാൻ ഒരാഴ്ച നീളുന്ന സംസ്ഥാനതല മൃതസംസ്കാര ചടങ്ങുകൾ ആരംഭിച്ച സാഹചര്യത്തിലാണ് ട്രംപിന്‍റെ ഈ വിവാദ പരാമർശം.

ഖമനേയിക്ക് അന്ത്യയാത്രാമൊഴിയേകാൻ ജനസാഗരം

ആഘോഷത്തിന്‍റെ ഭാഗമായി വെടിവയ്പ്പ്; സ്ത്രീ മരിച്ച കേസിൽ ബിജെപി എംഎൽഎയ്ക്ക് 4 വർഷം തടവ്

അയോധ്യ രാമക്ഷേത്ര കൊള്ള; സ്വർണം ഉരുക്കി ബിസ്കറ്റാക്കി കടത്തിയെന്ന് സംശയം

ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്താനൊരുങ്ങി തമിഴ്നാട്; പൊലീസ് കാവലിൽ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയി

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതനായി