ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം.
ദുബായ്: ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി 1200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നതായി എമിറേറ്റ്‌സ് എയർലൈൻസ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.
വിമാനത്താവളത്തിൽ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാസഞ്ചര്‍ ടെര്‍മിനലിലെ എമിറേറ്റ്‌സ് എയർലൈൻ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഈ ഫണ്ട് വിനിയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എമിറേറ്റ്സിന്റെ സൗകര്യങ്ങള്‍ക്കു പുറമേ യാത്രികര്‍ക്കായുള്ള സൗകര്യങ്ങളും നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടും.
ദുബായ് എയര്‍ഷോ 2025 വേദിയിലാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മാണത്തിന് 350 കോടി ഡോളറാണ് ദുബായ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 2030 കളില്‍ പ്രതിവര്‍ഷം 15 കോടി യാത്രികര്‍ക്ക് സേവനം നല്‍കാന്‍ പുതിയ ടെര്‍മിനലിന് കഴിയുമെന്നാണ് സര്‍ക്കാറിന്‍റെ പ്രതീക്ഷ. ഇതു പിന്നീട് 26 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്യും.