താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Photo Credit: Reuters
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബിഎൻപി) ചെയർമാൻ താരിഖ് റഹ്മാൻ രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച വൈകിട്ട് ധാക്കയിലെ പാർലമെന്‍റ് മന്ദിരമായ ജാതിയ സങ്സദിന്‍റെ സൗത്ത് പ്ലാസയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യ വാചകം
ചൊല്ലിക്കൊടുത്തു. ബംഗാഭബാനിൽ നടക്കുന്ന പതിവ് രീതിയിൽ നിന്ന് മാറി ഇതാദ്യമായാണ് പാർലമെന്‍റ് അങ്കണത്തിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. അടുത്തിടെ നടന്ന പൊതു തെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി അധികാരം തിരിച്ചു പിടിച്ചത്.
പ്രധാനമന്ത്രിക്കൊപ്പം 25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള ചടങ്ങിൽ പങ്കെടുത്തു. 35 വർഷത്തിനു ശേഷമാണ് ബംഗ്ലാദേശിൽ ഒരു പുരുഷൻ പ്രധാനമന്ത്രി പദത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഈ സത്യ പ്രതിജ്ഞയ്ക്കുണ്ട്. 17 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ താരിഖ് റഹ്മാൻ
തന്‍റെ ആദ്യ പൊതു പദവി എന്ന നിലയിലാണ് പ്രധാനമന്ത്രി കസേരയിൽ എത്തുന്നത്. മുഹമ്മദ്
യൂനുസിന്‍റ നേതൃത്വത്തിലുള്ള 18 മാസ ഇടക്കാല ഭരണത്തിന് ഇതോടെ ഔദ്യോഗികമായി വിരാമമായി.
അതേസമയം, ഭരണഘടനാ പരിഷ്കരണ കമ്മീഷൻ അംഗങ്ങളായി രണ്ടാമതും സത്യ പ്രതിജ്ഞ ചെയ്യാനുള്ള
നിർദേശം ബിഎൻപി തള്ളി. ജമാ അത്തെ ഇസ്ലാമി അംഗങ്ങൾ ഈ നിർദേശം അംഗീകരിച്ചപ്പോൾ ഭരണഘടനയിൽ ഇതിനു നിലവിൽ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടി താരിഖ് റഹ്മാന്‍റെ പാർട്ടി ഇതിൽ നിന്നു വിട്ടു നിന്നു. പുതിയ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും മേഖലയിലെ സമാധാനത്തിന്
പ്രാധാന്യം നൽകുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. വികസനത്തിനും ജനാധിപത്യത്തിനും ഊന്നൽ
നൽകിയുള്ള ഭരണമായിരിക്കും താരിഖ് റഹ്മാന്‍റേത് എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ബംഗ്ലാദേശ് ഇനി ബിഎൻപിയുടെ കയ്യിൽ