ഇന്ത്യക്കാരൻ ഓടിച്ച ട്രക്കിടിച്ച് രണ്ടു മരണം

 

file photo

World

ഇന്ത്യക്കാരൻ ഓടിച്ച ട്രക്കിടിച്ച് രണ്ടു മരണം

യുഎസിൽ ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസ്

Reena Varghese

വാഷിങ്ടൺ: ഇന്ത്യക്കാരൻ ഓടിച്ച ട്രക്ക് ഇടിച്ച് അമെരിക്കയിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വംശജനെതിരെ നരഹത്യയ്ക്ക് കേസെടുത്തു.മൂന്നു വർഷം മുമ്പ് അനധികൃതമായി അമെരിക്കയിലേയ്ക്ക് കുടിയേറിയ രാജീന്ദർ കുമാറി(32)നെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസ് എടുത്തത്.

ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ്(ഐസിഇ) അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യുഎസ് ഡിപ്പാർട്ട്മെന്‍റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റി(ഡിഎച്ച്എസ്) അറിയിച്ചു. കഴിഞ്ഞ മാസം 24 ന് ഉണ്ടായ അപകടത്തിൽ വില്യം മൈക്ക കാർട്ടർ(25) ജെന്നിഫർ ലിൻ ലോവർ(24) എന്നിവരാണ് മരിച്ചത്.

നവംബർ 24ന് രാത്രി ഡെസ്ച്യൂട്ട്സ് കൗണ്ടിയിലാണ് രാജീന്ദറിന്‍റെ ട്രക്ക് കാർട്ടർ ഓടിച്ച കാറിൽ ഇടിച്ചത്. കാർട്ടറും ലോവറും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. കുമാറിനെ അറസ്റ്റ് ചെയ്ത് ഡെസ്ച്യൂട്ട്സ് കൗണ്ടി ജയിലിൽ അടച്ചു. 2022 നവംബർ 28 അരിസോണയിലെ ലൂക്ക്വില്ലിനടുത്ത് രാജീന്ദർ കുമാർ അനധികൃതമായി കുടിയേറിയതാണെന്ന് ഡിഎച്ച്എസ് പറഞ്ഞു.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്