.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അഫ്ഗാൻ അഭയാർഥികളെ പുറത്താക്കണം: യൂറോപ്യൻ യൂണിയനിൽ ആവശ്യവുമായി 20 രാജ്യങ്ങൾ
file photo
ബ്രസൽസ്: നിയമവിരുദ്ധമായി താമസിക്കുന്നവരും ശിക്ഷിക്കപ്പെട്ട കുറ്റവാളികളുമായ അഫ്ഗാനികളെ പുറത്താക്കാൻ നടപടി വേണമെന്ന ആവശ്യവുമായി 20 യൂറോപ്യൻ രാജ്യങ്ങൾ. അയർലണ്ടടക്കമുള്ള 19 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നോർവേയുമാണ് ഈ ആവശ്യവുമായി യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂണിയൻ കമ്മീഷന്‍റെ ആഭ്യന്തരകാര്യ-മൈഗ്രേഷൻ കമ്മീഷണർ മാഗ്നസ് ബ്രണ്ണർക്കാണ് അവർ കത്തു നൽകിയത്.
ബെൽജിയത്തിന്‍റെ മൈഗ്രേഷൻ മന്ത്രി അന്നലീൻ വാൻ ബോസുയ്റ്റ് ഇക്കാര്യം സ്ഥിരീകരിച്ചു. അനധികൃതമായി താമസിക്കുന്ന അഫ്ഗാനികൾ സ്വമേധയാ പുറത്തു പോകണമെന്നും അല്ലാത്ത പക്ഷം സ്വമേധയാ ബലം പ്രയോഗിച്ചു നാടു കടത്തണമെന്നുമാണ് കത്തിലെ ആവശ്യം. 2021ൽ താലിബാൻ ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാനുമായി ഫോർമൽ റിട്ടേൺ കരാർ നിലവിലില്ലാത്തതാണ് അഫ്ഗാൻ അഭയാർഥികളെ തിരിച്ചയയ്ക്കുന്നതിന് തടസമായി നിൽക്കുന്നത്. അഫ്ഗാനിസ്ഥാൻ ഇപ്പോഴും നോൺ റിട്ടേൺ അഡ്വൈസറിയിലാണ്. അതു കൊണ്ടു തന്നെ അപകടകാരികളായ കുറ്റവാളികളെയും തീവ്രവാദികളെയും പോലും തിരിച്ചയയ്ക്കാൻ പറ്റാത്ത അവസ്ഥയിലാണ് യൂറോപ്യൻ രാജ്യങ്ങൾ.