മക്ക പ്രതിരോധ കരാറിനു പിന്നാലെ അരാംകോയ്ക്കു നേരെ ഹൂതി ആക്രമണം

 
World

മക്ക പ്രതിരോധ കരാറിനു പിന്നാലെ അരാംകോയ്ക്കു നേരെ ഹൂതി ആക്രമണം

തുർക്കിയ്ക്കും പാക്കിസ്ഥാനും കടുത്ത മുന്നറിയിപ്പ്

Reena Varghese

ബെയ്റൂട്ട്: സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാർ ഒപ്പു വച്ച് തൊട്ടടുത്ത ദിവസം തന്നെ സൗദി അരാംകോയ്ക്കു നേരെ ഹൂതി വിമതർ നടത്തിയ ആക്രമണം മേഖലയിലെ സംഘർഷം പുതിയ തലത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്.

യെമന്‍റെ പരമാധികാരത്തെ ലംഘിക്കാനോ സൗദിയുമായി ചേർന്ന് യെമനെതിരേ ശത്രുതാപരമായ നടപടികളിലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളിലോ ഏർപ്പെടാനോ ആണ് തുർക്കിയോ പാക്കിസ്ഥാനോ മുതിരുന്നതെങ്കിൽ കടുത്ത പാഠം പഠിപ്പിക്കുമെന്ന് ഹൂതി വക്താക്കൾ പരസ്യമായി മുന്നറിയിപ്പു നൽകി.

പുതിയ ത്രിരാഷ്ട്ര പ്രതിരോധ കരാറിനുള്ള വ്യക്തമായ സന്ദേശമാണ് ഈ ഘട്ടത്തിലെ ഭീഷണി. സൗദിയുടെ സാമ്പത്തിക നട്ടെല്ലായ അരാംകോ എണ്ണ കേന്ദ്രങ്ങളെയും എണ്ണ ഗതാഗത അടിസ്ഥാന സൗകര്യങ്ങളെയും തുടർച്ചായി ലക്ഷ്യമിടുമെന്നും സൈനികമായ തിരിച്ചടികൾ കടുപ്പിക്കുമെന്നുമാണ് ഹൂതി സംഘം വ്യക്തമാക്കുന്നത്. ഇതിനു പുറമേ യെമനിൽ സൗദി അറേബ്യയെ പിന്തുണയ്ക്കുന്ന യെമൻ സർക്കാർ സൈന്യത്തിനു നേരെയും ഹൂതികൾ പോരാട്ടം ശക്തമാക്കി.

കിഴക്കൻ പ്രവിശ്യയായ ഹളറമൗതിലും മാർഇബിലും കഴിഞ്ഞ ഏതാനും മണിക്കൂറുകളുമായി ശക്തമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. തഈസ്, മാർഇബ് മേഖലകളുടെ വിവിധ ഭാഗങ്ങളിൽ പോരാട്ടം പുനരാരംഭിച്ചതായി പ്രാദേശിക വൃത്തങ്ങൾ ഉറപ്പിച്ചു പറയുന്നു. നീണ്ട 12 വർഷമായി തുടരുന്ന ഈ രക്തരൂക്ഷിതമായ സംഘർഷം അടിയന്തരമായി നയതന്ത്ര ചർച്ചകളിലൂടെ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ഭയാനകമായി കത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ .

ഇഡി ഡയറക്റ്റർ രാഹുൽ നവീന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; അന്വേഷണം സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കളിലേക്കും, എം.വി. ഗോവിന്ദന്‍റെ മൊഴിയെടുക്കും

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു

തമിഴ്നാട് അതിർത്തിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർ മരിച്ചു