കാണാമറയത്ത് മൊജ്തബ ഖമനേയി

 
World

വിലാപയാത്ര പുതിയ നേതൃത്വത്തിന്‍റെ കരുത്ത് തെളിയിക്കാൻ

കാണാമറയത്ത് മൊജ്തബ ഖമനേയി

Reena Varghese

ടെഹ്റാൻ: ടെഹ്റാനിൽ ഇപ്പോൾ നടന്നുവരുന്ന ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിപുലമായ ഔദ്യോഗിക വിലാപച്ചടങ്ങുകൾ രാജ്യത്തിന്‍റെ ശക്തമായ ഭരണത്തുടർച്ചയുടെയും പുതിയ നേതൃത്വത്തിന്‍റെ തുടക്കത്തിന്‍റെയും തെളിവാണെന്നു വിലയിരുത്തി അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ.

ഖമനേയിയുടെ അന്ത്യയാത്ര വലിയൊരു ജനസഞ്ചയത്തെ സാക്ഷിയാക്കി വിപുലമായി സംഘടിപ്പിക്കുന്നതിലൂടെ രാജ്യം സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന സന്ദേശമാണ് ഭരണകൂടം നൽകാൻ ശ്രമിക്കുന്നതെന്ന് ഖത്തറിലെ ജോർജ് ടൗൺ സർവകലാശാലയിലെ ഗവണ്മെന്‍റ് പ്രൊഫസറായ മെഹ്റാൻ കംറാവ സിഎൻഎന്നിനോടു പറഞ്ഞു.

വിലാപയാത്ര പുതിയ നേതൃത്വത്തിന്‍റെ കരുത്ത് തെളിയിക്കാൻ

യുദ്ധക്കെടുതികൾക്കിടയിലും രാജ്യം സുരക്ഷിതമാണെന്നും പുതിയ നേതൃത്വത്തിന് കീഴിൽ ഭരണസംവിധാനങ്ങൾ പൂർണ്ണ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും സ്വന്തം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്.എന്നാൽ ഖമനേയിയുടെ പിൻഗാമിയായി ചുമതലയേറ്റ മകൻ മൊജ്തബ ഖമനേയിയുടെ അഭാവത്തെ കുറിച്ച് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സുരക്ഷാ വിശദീകരണങ്ങളിൽ കംറാവ സംശയം പ്രകടിപ്പിച്ചു.

മറ്റു മുതിർന്ന ഭരണാധികാരികളും വിദേശ പ്രതിനിധികളും പൊതുവേദികളിൽ നിർഭയം പ്രത്യക്ഷപ്പെടുമ്പോൾ പുതിയ നേതാവ് മാത്രം വിട്ടു നിൽക്കുന്നത് സുരക്ഷാ കാരണങ്ങളാൽ മാത്രം അല്ലെന്നും മുൻപ് വ്യോമാക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെന്ന റിപ്പോർട്ടുകൾ സത്യമാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ