ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ

 

file photo

World

ഇന്ത്യ-യുഎസ് വ്യാപാര കരാർ: മോദി-ട്രംപ് സൗഹൃദത്തിലെ മികവ് നിർണായക പങ്ക് വഹിച്ച കരാർ

ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ ആണ് ഈ പ്രസ്താവന നടത്തിയത്

Reena Varghese

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള മികച്ച വ്യക്തിപരമായ സൗഹൃദമാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറിനു കാരണമായതെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ. ഇന്ത്യാ ടുഡേ കോൺക്ലേവ് 2026ലാണ് ഗോർ ഇക്കാര്യം വ്യക്തമാക്കിയത്. മോദിയും ട്രംപും മാത്രമാണ് ഈ കരാറിനെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച ഡീൽ മേക്കർമാർ എന്നു വിശേഷിപ്പിച്ച ഗോർ അവരുടെ ആഴത്തിലുള്ള സൗഹൃദമാണ് ഈ കരാർ സാധ്യമാക്കിയതെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യ അമെരിക്കയുടെ ശക്തവും വിശ്വസ്തവുമായ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിൽ ധാരണയായത്. 50 ശതമാനം നികുതി 18 ശതമാനമായി അമെരിക്ക കുറച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാറിലായത്.

ബൗളർമാർ എറിഞ്ഞിട്ടു; 159ൽ ഒതുങ്ങി മുംബൈ ഇന്ത‍്യൻസ്

554 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും; കുന്നത്തുനാട്ടിൽ വിജയം ഉറപ്പെന്ന് ശ്രീനിജിൻ

പാണക്കാട് ശിഹാബ് തങ്ങളെ സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശിക്കെതിരേ കേസ്

മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജവാന്മാർക്ക് വീരമൃത‍്യു

പശ്ചിമ ബംഗാളിൽ റീ പോളിങ്ങിനിടെ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി