അബുദാബിയിൽ ആദ്യമായി ഡബിൾ ഡെക്കർ ബസ് 
World

അബുദാബിയിൽ ആദ്യമായി ഡബിൾ ഡെക്കർ ബസ്

ഏറ്റവും തിരക്കേറിയ റൂട്ട് നമ്പർ 65 ലാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്

അബുദാബി: നഗരത്തിൽ ആദ്യമായി ഡബിൾ ഡzക്കർ ബസ് സർവീസ് ആരംഭിച്ചു. ഏറ്റവും തിരക്കേറിയ റൂട്ട് നമ്പർ 65 ലാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്. ഹംദാൻ സ്ട്രീറ്റിലൂടെ മറീന മാളിൽ നിന്നും റീം മാളിലേക്കാണ് നിലവിൽ സർവീസ്. യുഎഇയിൽ ദുബായിൽ ഡബിൾഡെക്കർ ബസ് സർവീസ് ഉണ്ടെങ്കിലും അബുദാബിയിൽ ആദ്യമായാണ് ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കുന്നത്.

ഡബിൾ ഡെക്കർ ബസ്സിൽ യാത്ര ചെയ്യുന്നതിന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തീരദേശം ചേർന്ന് അബുദാബി നഗരത്തിന്‍റെ എല്ലാ കാഴ്ചകളും കണ്ടു യാത്ര ചെയ്യാം എന്നതാണ് ഡബിൾ ഡെക്കർ ബസ്സിന്റെ പ്രത്യേകത.

അബുദാബി നഗരത്തിൽ നിലവിൽ ഹൈഡ്രജൻ ബസ്സുകളും വൈദ്യുതി ബസ്സുകളും, പ്രകൃതി വാതകത്തിൽ സഞ്ചരിക്കുന്ന ബസുകളും സർവീസ് നടത്തുന്നുണ്ട്

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം