അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ‍്യോമാക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റ് അഞ്ചു പേരും കൊല്ലപ്പെട്ടതായാണ് വിവരം.
സൗഹൃദ മത്സരം കളിക്കാൻ പോയ താരങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇതേത്തുടർന്ന് നവംബർ 17ന് പാക്കിസ്ഥാനും ശ്രീലങ്കയുമായി ആരംഭിക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്നും അഫ്ഗാനിസ്ഥാൻ പിന്മാറി. ലാഹോറിലും റാവൽപിണ്ടിയിലും വച്ചായിരുന്നു മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്.