മസ്കിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ എഎഫ്എല്‍-സിഐഒ രംഗത്ത് AFL-CIO instagram post
World

മസ്കിന്‍റെ നയങ്ങൾക്കെതിരേ യൂണിയനുകൾ

ജീവിക്കാനായി ജോലിയെടുക്കുന്ന തൊഴിലാളികൾക്കെതിരെ മസ്കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുകയാണ് എന്ന് സംഘടന

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രാജ്യത്തെ കാര്യക്ഷമതാ വകുപ്പിന്‍റെ സർവ നിയന്ത്രണവും നൽകിയാണ് ഇലോൺ മസ്കിനെ അതിന്‍റെ തലപ്പത്ത് അവരോധിച്ചത്.

ഇപ്പോഴിതാ മസ്കിന്‍റെ തൊഴിലാളി വിരുദ്ധ നടപടികളിൽ അമർഷം പൂണ്ട തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷനായ എഎഫ്എൽ -സിഐഒ രംഗത്തെത്തിയിരിക്കുകയാണ്.

ജീവിക്കാനായി ജോലിയെടുക്കുന്ന തൊഴിലാളികൾക്കെതിരെ മസ്കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുകയാണ് എന്ന് സംഘടന ആരോപിച്ചു.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളേയും എഎഫ്എല്‍-സിഐഒ പ്രസിഡന്‍റ് ലിസ് ഷുലര്‍ വിമര്‍ശിച്ചു. കാര്യക്ഷമതാ വകുപ്പിന്‍റെ നിലപാടുകള്‍ക്കെതിരേ പലതര ത്തിലുള്ള പ്രചാരണം ആരംഭിക്കുയാണ് തൊഴിലാളി യൂണിയനുകള്‍. കാപ്പിറ്റോള്‍ ഹില്ലിലെയും മറ്റ് തൊഴിലാളി ഗ്രൂപ്പുകളി ലെയും സഖ്യകക്ഷികളുമായി ചേര്‍ന്ന് ശക്തമായ പ്രതിഷേധ ങ്ങളും ആലോചിക്കുന്നുണ്ട്. വമ്പന്‍ റാലികള്‍ നടത്താനും ലക്ഷ്യമിടുന്നുണ്ട്

''കടുത്ത നടപടിയുണ്ടാവും, പൊലീസ് സ്റ്റേഷനിൽ നല്ല സമീപനമുണ്ടാവണം''; കസ്റ്റഡി മർദനത്തിൽ ഡിജിപി

ധർമസ്ഥലക്കേസിൽ ലോറി ഉടമ മനാഫിന് അന്വേഷണ സംഘം നോട്ടീസയച്ചു

അനിൽ‌ അംബാനിയുടെ വായ്പ അക്കൗണ്ടുകൾ 'ഫ്രോഡ്' വിഭാഗത്തിൽ ഉൾപ്പെടുത്തി

പത്തനംതിട്ടയിൽ ഭാര‍്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

ഓണനാളിൽ 137 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന