അഹ്മദി നജാദ് ജീവനോടെയുണ്ട്; ഇസ്രായേൽ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു
ടെഹ്റാൻ: ഇറാന്‍റെ മുൻ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദി നജാദ് കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് ഇറാൻ വാർത്ത ഏജൻസിയായ ഇറാൻ ലേബർ ന്യൂസ് ഏജൻസി. അഹ്മദി നജാദിന്‍റെ ഏറ്റവും അടുത്ത സഹായിയാണ് ഇക്കാര്യം അറിയിച്ചത്. നജാദുമായി സംസാരിച്ചെന്നും അദ്ദേഹം സുരക്ഷിതനാണെന്നും സഹായി വ്യക്തമാക്കി. നിലവിൽ വീട്ടുതടങ്കലിലുള്ള നജാദിന്‍റെ സുരക്ഷ സംവിധാനവുമായി ബന്ധപ്പെട്ട കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായത്.
നജാദിന്‍റെ അംഗരക്ഷകരായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ മൂന്ന് പേർ കൊല്ലപ്പട്ടുവെന്നും സഹായി അറിയിച്ചു. എന്നാൽ നജാദിന്‍റെ വസതിക്ക് 100 മീറ്റർ അടുത്തായിരുന്നു ആക്രമണം.
ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്ന നജാദ് സുരക്ഷിതനാണെന്നും സഹായി പറഞ്ഞു. നേരത്തേ ഇസ്രായേൽ ആക്രമണത്തിൽ അഹ്മദി നജാദ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇറാനോ, ഇസ്രായേലോ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിരുന്നില്ല. 200513 കാലയളവിൽ ഇറാന്‍റെ പ്രസിഡന്‍റായിരുന്നു അഹ്മദി നജാദ്