World

എതിരില്ലാതെ അധ്യക്ഷസ്ഥാനത്തേക്ക്: ഇന്ത്യൻ വംശജൻ അജയ് ബംഗ ലോകബാങ്കിനെ നയിക്കും

വാഷിങ്ടൺ : ലോകബാങ്കിന്‍റെ അധ്യക്ഷസ്ഥാനത്തേക്കുള്ള നോമിനേഷൻ സമയം അവസാനിച്ചതോടെ, ഇന്ത്യൻ-അമെരിക്കൻ വംശജൻ അജയ് ബംഗ അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പായി. മറ്റാരും നോമിനേഷൻ സമർപ്പിക്കാത്ത സാഹചര്യത്തിലാണ്. ഇതോടെ ലോകബാങ്കിന്‍റെ അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും അറുപത്തിമൂന്നുകാരനായ അജയ് ബംഗ.

അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണു അജയ് ബാംഗയെ വേൾഡ് ബാങ്കിന്‍റെ തലപ്പത്തേക്ക് നോമിനേറ്റ് ചെയ്തത്. പൂനെ സ്വദേശി അജയ് ബംഗ മാസ്റ്റർകാർഡിന്‍റെ സിഇഒ ആ‍യിരുന്നു. ഇപ്പോൾ ജനറൽ അറ്റ്ലാന്‍റിക്കിന്‍റെ വൈസ് ചെയർമാനാണ്. അജയ്പാൽ സിങ് ബംഗ എന്നതാണു മുഴുവൻ പേര്.

പൂനെയിൽ ജനിച്ച ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളെജിൽ നിന്നും ബിരുദവും, അഹമ്മദാബാദ് ഐഐഎമ്മിൽ നിന്നും എംബിഎയും പൂർത്തിയാക്കി. നെസ്ലേയിലായിരുന്നു കരിയറിന്‍റെ തുടക്കം. പിന്നീട് ഇന്ത്യയിലും മലേഷ്യയിലുമായി സിറ്റി ബാങ്കിൽ ജോലി ചെയ്തു. 1996-ലാണ് അമെരിക്കയിൽ എത്തുന്നത്. തുടർന്നു പതിമൂന്നു വർഷത്തോളം പെപ്സികോയിൽ. പെപ്സികോയുടെ ഇന്ത്യൻ ഓപ്പറേഷൻസ് സിഇഒ ആയി വരെ ജോലി നോക്കി.

2009ലാണു മാസ്റ്റർകാർഡിന്‍റെ പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാകുന്നത്. അടുത്തവർഷം തന്നെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി ചുമതലയേറ്റു. അദ്ദേഹത്തിന്‍റെ സാരഥ്യത്തിലാണ് മാസ്റ്റർകാർഡ് ആഗോളതലത്തിൽ വളർച്ച പ്രാപിച്ചത്. അജയ് ബംഗയ്ക്ക് 2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

കൈവിരൽ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൾ കോളെജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്

സ്വര്‍ണവില വന്‍ വര്‍ധന; പവന് ഒറ്റയടിക്ക് കൂടിയത് 560 രൂപ

സൈനികർക്കെതിരായ വിവാദ പരാമർശം; രാഹുലിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി

കനത്ത മഴ: ക്ലൗഡ് സീഡിങ് വഴി മഴയുടെ ഗതി തിരിച്ചുവിടാൻ ഇന്തൊനീഷ്യ

ഒമാനിൽ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ കുടുംബത്തിന്‍റെ പ്രതിഷേധം