അജ്മാനിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് 
World

അജ്മാനിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ്

നവംബർ നാല്​ മുതല്‍ ഡിസംബർ 15 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

അജ്മാൻ: എമിറേറ്റിലെ വാഹന ഉടമകൾക്ക് ട്രാഫിക് പിഴകളിൽ പോലീസ് ​ വൻ ഇളവ് പ്രഖ്യാപിച്ചു. ആകെ പിഴത്തുകയുടെ 50 ശതമാനമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്​. അജ്മാന്‍ പൊലീസ്​ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ്​ പുതിയ ഇളവ് പ്രഖ്യാപിച്ചത്. അശ്രദ്ധമായി വാഹനമോടിക്കുക, നിരോധിത മേഖലയിൽ കൂടി ഓവർടേക്കിങ്​ നടത്തുക, വേഗ പരിധി ലംഘിക്കുക, മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെ എല്ലാവിധ ട്രാഫിക് പിഴകൾക്കും 50 ശതമാനം ഇളവ് ബാധകമായിരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

നവംബർ നാല്​ മുതല്‍ ഡിസംബർ 15 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ വർഷം ഒക്ടോബർ 31 വരെ പിഴ ലഭിച്ചവര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. ഇതു വഴി വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

ലൈസൻസിൽ ലഭിച്ച ബ്ലാക്ക്​ പോയിന്‍റും​ ഒഴിവാകും. നിയമലംഘകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും ട്രാഫിക് നിയമലംഘനങ്ങൾ മൂലം വലിയ തുക പിഴ നൽകേണ്ടി വരുന്നവരെ സഹായിക്കാനും വേണ്ടിയാണ് പുതിയ തീരുമാനം.

അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണ് തീരുമാനം നടപ്പിലാക്കുന്നതെന്ന്​ അജ്​മാൻ ട്രാഫിക്​ പൊലീസ്​ അറിയിച്ചു.

പ്രതിരോധം തീർക്കാൻ ഇനിയില്ല; പുജാര പടിയിറങ്ങി

റാഷിദ് ഖാൻ നയിക്കും; ഏഷ‍്യാകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമായി

രാഹുലിനെതിരേ 'പ്ലാൻ ബി'! നിയമോപദേശം തേടി കോൺഗ്രസ്

രാഹുലിനെക്കുറിച്ച് സ്ത്രീകൾ ഭയത്തോടെ സംസാരിക്കുന്നു; മിണ്ടാതിരിക്കാനാവുന്നില്ലെന്ന് കെസിയുടെ ഭാര്യ

'അമ്മ'യിലേക്ക് തിരികെ എത്തുമോ എന്ന് ചോദ്യം; രൂക്ഷ ഭാഷയിൽ റിമ കല്ലിങ്കലിന്‍റെ മറുപടി