World

ചാരവൃത്തി: അമെരിക്കൻ മാധ്യമപ്രവർത്തകൻ റഷ്യയിൽ അറസ്റ്റിൽ

അമെരിക്കയുടെ നിർദ്ദേശപ്രകാരം റഷ്യയുടെ പ്ര‌തിരോധ രഹസ്യങ്ങൾ ചോർത്തി എന്നതാണു ഇവാനെതിരെയുള്ള ആരോപണം

മോസ്ക്കോ : ചാരവൃത്തി ആരോപണം ഉന്നയിച്ചു അമെരിക്കൻ മാധ്യമപ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തു. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടറായ ഇവാൻ ഗെർഷ്കോവിച്ചാണ് അറസ്റ്റിലായത്. അമെരിക്കയുടെ നിർദ്ദേശപ്രകാരം റഷ്യയുടെ പ്ര‌തിരോധ രഹസ്യങ്ങൾ ചോർത്തി എന്നതാണു ഇവാനെതിരെയുള്ള ആരോപണം.

യുക്രൈയ്ൻ യുദ്ധവിഷയത്തിൽ അമെരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് അറസ്റ്റെന്നതും എടുത്തുപറയേണ്ടതാണ്. ഇവാനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. എന്നാൽ ചാരവൃത്തി ആരോപണങ്ങൾ വാൾ സ്ട്രീറ്റ് ജേണൽ അധികൃതർ നിഷേധിച്ചു. റഷ്യയിൽ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശമുള്ള പ‌ത്രപ്രവർത്തകനാണ് ഇവാൻ എന്നും വാൾ സ്ട്രീറ്റ് ജേണൽ അറിയിച്ചു.

ചാരവൃത്തി പോലുള്ള കേസുകളിൽ റഷ്യയിൽ ഇരുപതു വർഷം വരെ തടവ് ലഭിക്കാം. ഇത്തരം വിചാരണങ്ങൾ രഹസ്യമായാണ് നടത്താറുള്ളത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു