.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇന്ത്യ-അമെരിക്ക വ്യാപാര കരാർ വ്യവസ്ഥകൾ രഹസ്യാത്മകമോ?
file photo
ന്യൂഡൽഹി: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാർ ആയെന്ന പ്രഖ്യാപനം അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയിട്ട് ഒരു ദിവസം പിന്നിട്ടിരിക്കുന്നു. എന്നിട്ടും വ്യാപാര കരാർ വ്യവസ്ഥകൾ സംബന്ധിച്ചുള്ള വിവരങ്ങളിൽ അനിശ്ചിതത്വം തുടരുന്നു. നികുതി18 ശതമാനമായി കുറയ്ക്കുമെന്നു പറയുന്നതിനപ്പുറം മറ്റു കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ശുഭദിനം എന്ന പരാമർശം ഇന്ത്യൻ വാണിജ്യ മന്ത്രി പറഞ്ഞെങ്കിലും കരാറിലെ കൂടുതൽ വിവരങ്ങളിൽ ഇനിയും വ്യക്തതയായിട്ടില്ല.
വ്യാപാര കരാർ സംബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയോ കേന്ദ്ര വാണിജ്യമന്ത്രിയോ ഒന്നും വെളിപ്പെടുത്തുന്നില്ലെന്ന വിമർശനവുമായി പ്രതിപക്ഷം പാർലമെന്‍റിന് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അദാനിക്കെതിരായ കേസും എപ്സ്റ്റീൻ ഫയലുകളും മുന്നിൽ നിർത്തി കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കിയാണ് അമെരിക്ക അവർക്ക് അനുകൂലമായ ഡീൽ ഉറപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്‍റിൽ പറഞ്ഞു.
അമേരിക്കന്‍ കാര്‍ഷികോ ല്‍പന്നങ്ങള്‍ പൂജ്യം തീരുവയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമോ എന്ന ഭീതി ശക്തമാണ്. അമേരിക്കന്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, വൈന്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ പൂജ്യമാക്കുമെന്നാണ് ധാരണയെന്ന് യുഎസ് ട്രേഡ് റെപ്രസെന്‍റേറ്റീവ് ജേമിസൺ ഗ്രീർ പറഞ്ഞു.
ഇന്ത്യയ്ക്കു മേലുള്ള തീരുവ 18 ശതമാനമാക്കുമെന്ന ട്രംപിന്‍റെ പ്രസ്താവന ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയിൽ കരുത്തു കാട്ടി. എന്നാൽ ഇന്ന് നിഫ്റ്റി രാവിലെ 80 പോയിന്‍റ് ഇടിഞ്ഞു. വിപണികളെയും ഇത് സ്വാധീനിച്ചു. ജാപ്പനീസ് നിക്കേയ്, ചൈനയിൽ ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങിയവ 0.60 ശതമാനം വരെ നഷ്ടത്തിലായി. ഇന്ത്യന്‍ വിപണിക്കും ഇത് സമ്മര്‍ദമാകും