കുവൈറ്റ് തീരത്ത് സ്ഫോടനം; എണ്ണ ചോരുന്നു

 

representative image

World

കുവൈറ്റ് തീരത്ത് സ്ഫോടനം; എണ്ണ ചോരുന്നു

ഹോർമുസ് കടലിടുക്കിൽ കൂടി കടന്നു പോകാൻ ശ്രമിക്കുന്ന കപ്പലുകൾ എരിച്ചു കളയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

നീതു ചന്ദ്രൻ

ദോഹ: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ ഭാഗമായി കുവൈറ്റ് തീരത്ത് സ്ഫോടനം നടന്നതായി റിപ്പോർട്ട്. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന കപ്പലിലാണ് സ്ഫോടനമുണ്ടായത്. കപ്പലിലുള്ളവർ സുരക്ഷിതരാണ്. കപ്പലിൽ നിന്നുള്ള എണ്ണ വെള്ളത്തിലേത്ത് പടരുന്നതായും റിപ്പോർട്ടുകളുണ്ട്.

ആക്രമിക്കപ്പെട്ട കപ്പലിന്‍റെ പേര് പുറത്തു വിട്ടിട്ടില്ല. മധ്യപൂർവ ഗൾഫിൽ കപ്പൽ ആക്രമണങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ ആക്രമണമാണ്. ഹോർമുസ് കടലിടുക്കിൽ കൂടി കടന്നു പോകാൻ ശ്രമിക്കുന്ന കപ്പലുകൾ എരിച്ചു കളയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാർച്ച് 3ന് ഒരു കപ്പൽ മാത്രമാണ് ഈ വഴി കടന്നു പോയത്.

അതേ സമയം ദോഹയിൽ യുഎസ് എംബസിക്കു സമീപത്തു നിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ തുടങ്ങി. താത്കാലിക സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഒഴിപ്പിക്കൽ.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

വിവാഹാഘോഷത്തിനിടെ ഭാര്യയുമായി വാക്കുതർക്കം, തടയാനെത്തിയ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ചു കൊന്നു

"കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണം"; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി

മാതാപിതാക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ അവശനിലയിൽ ഒന്നര വയസുകാരൻ; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

ഇറാനെതിരേയുള്ള യുദ്ധത്തിന് യുഎസ് ചെലവാക്കിയത് 25 ബില‍്യൺ ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്‍റഗൺ