16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ 
World

16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

സോഷ്യൽ മീഡിയകൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു

Namitha Mohanan

കാൻബറ: 16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വരുന്ന പാർലമെന്‍റിൽ ഇതുമായ ബന്ധപ്പെട്ട നിയമം അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. നിയമം പാർലമെന്‍റിൽ പാസായാൽ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് വ്യക്തമാക്കി.

കുട്ടികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യൽമീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നിയമം പാർലമെന്‍റിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സോഷ്യൽ മീഡിയകൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു.

കുട്ടികൾ സോഷ്യൽ മീഡിയയിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിനാവശ്യമായ നടപടി ക്രമങ്ങൾ ഏർപ്പെടുത്താനുള്ള ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായിരിക്കും. നിയമങ്ങൾ നടപ്പിലാക്കുന്നത് ഓസ്‌ട്രേലിയയുടെ ഓൺലൈൻ റെഗുലേറ്ററായ ഇ സേഫ്റ്റി കമ്മീഷണറാണെന്നും അൽബാനീസ് പറഞ്ഞു.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

ജെൻ സിയുടെ പരാതികൾ യഥാർഥം; മോഹൻ ഭാഗവതിന്‍റെ പരാമർശത്തെ പിന്തുണച്ച് ഒമർ അബ്ദുള്ള

മഴയിൽനിന്നും വെയിലിൽനിന്നും എംപിമാർക്ക് സംരക്ഷണം; പാർലമെന്‍റിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കാൻ സ്പീക്കറുടെ നിർദ്ദേശം

എഎച്ച്എഫ് ജൂനിയർ ഏഷ‍്യ കപ്പ്; ഇന്ത‍്യൻ ടീമിനെ അൻമോൾ എക്ക നയിക്കും

കേരളത്തിൽ 11 വർഷത്തിനിടെ മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ; 160 പേരെ കാണാതായി