62ാം വയസിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് വിവാഹം

 
World

62ാം വയസിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് വിവാഹം

ദീർഘകാല പങ്കാളി ജോഡി ഹെയ്‌ഡനെയാണ് വിവാഹം കഴിച്ചത്

MV Desk

സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് വിവാഹിതനായി. ദീർഘകാല പങ്കാളി ജോഡി ഹെയ്‌ഡനെയാണ് വിവാഹം കഴിച്ചത്. ശനിയാഴ്ച കാൻബറയിലെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ഇതോടെ അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് മാറി. 62 കാരനായ ആൻറണി അൽബനീസ് കഴിഞ്ഞ വർഷം വാലന്റൈൻസ് ദിനത്തിൽ ജോഡിനോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. 46 കാരിയായ ജോഡി സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ്.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ ആന്‍റണി തന്നെയാണ് വിവാഹിതനായ വിവരം അറിയിച്ചത്. ആൻറണിയുടെ വളർത്തുനായ ആയ ടോടോ ആണ് റിങ് ബേറർ ആയത്. ആൻറണി അൽബനീസിൻറെ രണ്ടാം വിവാഹമാണ് ഇത്. 2019ൽ വിവാഹമോചിതനായ അദ്ദേഹം അഞ്ച് വർഷം മുൻപാണ് ജോഡിയുമായി പരിചയപ്പെടുന്നത്. ആദ്യ ബന്ധത്തിൽ നഥാൻ എന്ന മകനും അദ്ദേഹത്തിനുണ്ട്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ