ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ

 
World

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ

കൊല്ലപ്പെട്ട് 106 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇറാൻ അദ്ദേഹത്തിന്‍റെ സംസ്കാരം പ്രഖ‍്യാപിച്ചിരിക്കുന്നത്

Aswin AM

ടെഹ്റാൻ: ഇസ്രയേലും അമെരിക്കയും സംയുക്തമായി നടത്തിയ വ‍്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങ് ജൂലൈ 9ന് നടക്കുമെന്ന് റിപ്പോർട്ട്.

കൊല്ലപ്പെട്ട് 106 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇറാൻ അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങ് നടത്തുമെന്ന് പ്രഖ‍്യാപിച്ചിരിക്കുന്നത്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി മൂന്നു ദിവസം വിലാപയാത്ര നടക്കും.

ടെഹ്റാൻ, ഖൂം, മഷദ് എന്നീ മൂന്നു നഗരങ്ങളിലായിട്ടായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ലക്ഷക്കണക്കിന് ആളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തേക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് ഖമനേയി കൊല്ലപ്പെട്ടത്. ഇതിനു ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹത്തെ പറ്റി ഔദ‍്യോഗിക വിവരങ്ങളൊന്നും ഇറാൻ പുറത്തുവിട്ടിരുന്നില്ല.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം